പാലാ ജനറൽ ആശുപത്രിയിൽ റേഡിയേഷൻ ഓങ്കോളജി ഡിപ്പാർട്ട്മെന്റ് വന്നാൽ സമീപപ്രദേശത്തുള്ളവർക്ക് ക്യാൻസർ പകരുമെന്ന മാണി സി കാപ്പൻ എംഎൽഎയുടെ പ്രസ്താവനയിൽ പ്രതിഷേധിച്ച് എംഎൽഎ ഓഫീസിലേക്ക് മാർച്ച് 2 ന് രാവിലെ 10 ന് ഡിവൈഎഫ്ഐ മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ പാലാ മീഡിയ ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ക്യാൻസർ പകരുമെന്ന പ്രസ്താവനയിലൂടെ ജനറൽ ആശുപത്രിയിലെ റേഡിയേഷൻ വിഭാഗത്തെ ഇല്ലാതാക്കുവാൻ എംഎൽഎ ശ്രമിക്കുകയാണെന്നും ഡിവൈഎഫ്ഐ നേതൃത്വം ആരോപിച്ചു.
.
പ്രതിഷേധ മാർച്ച് പാലാ കെ എസ് ആർ ടി സി ബസ്റ്റാന്റിൽ നിന്നും ആരംഭിക്കും. പ്രതിഷേധയോഗം ഡിവൈഎഫ്ഐ അഖിലേന്ത്യാ സെക്രട്ടറി ജയ്ക് സി തോമസ് ഉദ്ഘാടനം ചെയ്യും. ഡിവൈഎഫ്ഐ ജില്ലാ ഭാരവാഹികളും ബ്ലോക്ക് ഭാരവാഹികളും പ്രതിഷേധ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കും. ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് വിഷ്ണു എൻ ആർ, പാലാ ബ്ലോക്ക് സെക്രട്ടറി രഞ്ജിത്ത് സന്തോഷ്, പൂഞ്ഞാർ ബ്ലോക്ക് പ്രസിഡണ്ട് ജെറി, പാലാ ബ്ലോക്ക് പ്രസിഡന്റ് ആതിര സാബു, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി അമൽ ഡി കെ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്ത സംസാരിച്ചു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments