കുടുംബം എന്നത് ദൈവീക പദ്ധതിയാണെന്നും ദൈവീക പ്രവർത്തികൾ മനുഷ്യരിലൂടെ നടപ്പിലാക്കുന്നത് കുടുംബമെന്ന സ്ഥാപനത്തിലൂടെയാണ്ന്നും നാം തിരിച്ചറിയണം എന്നും റവ. റോബി വർഗ്ഗീസ് പറഞ്ഞു. സി.എസ്.ഐ. ഈസ്റ്റ് കേരള മഹായിടവകയുടെ 43-ാം മത് കൺവൻഷൻ്റെ രണ്ടാം ദിനത്തിൽ വചന ശുശ്രൂഷ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
കുടുംബം ലോകത്തിൽ ആണെങ്കിലും ദൈവത്തിന്റെ മനസ്സിൽ നിന്നാണ് കുടുംബങ്ങൾ സ്ഥാപിതമാകുന്നത്. എന്നാൽ ആധുനിക ലോകത്ത് കുടുംബം ഏകാന്തതയുടെ തുരുത്തുകളിലാണ് നിലനിൽക്കുന്നത്. കൂട്ടായ്മയിൽ നിന്ന് തകർച്ചയിലേക്ക് പോയ കുടുംബങ്ങളെയും കാണുവാൻ സാധിക്കും. ആഴമായി തുടങ്ങിയ കുടുംബ ബന്ധങ്ങൾ അഴുക്കായി മാറുന്നതും കാണുവാൻ സാധിക്കും. പല കുടുംബങ്ങളിലും ജീവന്റെ വാതിൽ അടച്ച് മരണത്തിന്റെ വാതിൽ തുറക്കപ്പെടുന്നതും ദൃശ്യമാണ്.
കൺവെൻഷന്റെ പ്രഭാത യോഗങ്ങൾക്ക് മഹയിടവക സന്നദ്ധ സുവിശേഷ സംഘവും റിന്യൂവൽ ക്രൂസൈഡും ചേർന്ന് നേതൃത്വം നൽകി. ഉച്ച കഴിഞ്ഞുള്ളതും വൈകുന്നേരത്തെയും യോഗങ്ങൾക്ക് ചേലച്ചുവട്, കൊന്നത്തടി സഭാ ജില്ലകളിലെ വൈദികരും ഇവാഞ്ചലിസ്റ്റ്മാരും, സുവിശേഷകരും, വിശ്വാസസമൂഹവും നേതൃത്വം നൽകി.
സി.എസ്.ഐ. ഡെപ്യൂട്ടി മോഡറേറ്റർ റൈറ്റ് . റവ. വി. എസ്. ഫ്രാൻസിസ് യോഗങ്ങൾക്ക് അദ്ധ്യക്ഷത വഹിച്ചു. റവ. കെ. ഡി സാം, റവ. ജോസഫ് മാത്യു, റവ. റ്റി. ജെ ബിജോയ്, റവ. ജോസ്‌ലിൻ പി. ചാക്കോ , റവ.പി. സി മാത്യു കുട്ടി തുടങ്ങിയവർ ആരാധനയ്ക്ക് നേതൃത്വം നൽകി
കൺവൻഷന്റെ മൂന്നാം ദിന ശുശ്രൂഷകൾക്ക് മഹായിടവകയിലെ വൈദീകരും
പീരുമേട് സഭാജില്ലയും നേതൃത്വം നൽകും
രാവിലെ 8 ന് ബൈബിൾ ക്ലാസ്സ്
തുടർന്നുള്ള യോഗങ്ങൾക്ക് ശ്രീ. ജോർജ് ചെറിയാൻ ( മിഷൻ ഇന്ത്യ ) വചന ശുശ്രൂഷ നടത്തും
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments