Latest News
Loading...

ലോക ജനത ദൈവത്തിന്റെ മക്കള്‍. ബ്രദര്‍ കോശി ജോണ്‍സണ്‍



മേലുകാവില്‍ നടന്നുവരുന്ന മഹായിടവക കണ്‍വന്‍ഷന്റെ അഞ്ചാം ദിനം ബ്രദര്‍ കോശി ജോണ്‍സണ്‍ മിഷന്‍സ് ഇന്ത്യ തിരുവല്ല, തിരുവചന സന്ദേശം നല്‍കി.  ദൈവിക കുടുംബത്തിലെ അംഗങ്ങളാണ് ലോകജനത. മനുഷ്യര്‍ വ്യത്യസ്തമായ ജീവിത പശ്ചാത്തലങ്ങളില്‍ ജീവിക്കുന്നുവെങ്കിലും അവരെല്ലാം ദൈവീക നിയോഗങ്ങളുടെ  ഭാഗമാണ്. ദൈവത്തിന്റെ മക്കളായ മനുഷ്യനെ കുറിച്ച് വലിയ പദ്ധതികള്‍ ഉണ്ട്. ആന്തരിക മനുഷ്യന്‍ ദൈവത്തിന്റെ മഹത്വത്തിന് ഒത്ത വണ്ണം ബലപ്പെടണം.  ഓരോ മനുഷ്യരും ദൈവത്തിന് വിലപ്പെട്ടതാണ്. പുതിയ തലമുറ ദൈവത്തിന്റെ മക്കള്‍ എന്ന നിലയില്‍ വളര്‍ത്തുക. ആന്തരിക മനുഷ്യന്‍ ആത്മീയതയില്‍ ബലപ്പെടണം. ക്രിസ്തീയ വിശ്വാസത്തില്‍ സമ്പന്നരാകണം. മനുഷ്യര്‍ സ്‌നേഹത്തില്‍ അടിസ്ഥാന ഇട്ടവരാകണമെന്നും അദ്ദേഹം പറഞ്ഞു.  




മഹായിടവകയുടെ ഉന്നത വിദ്യാഭ്യാസസ്ഥാപനമായ ഹെന്‍ട്രി ബേക്കര്‍ കോളേജില്‍, ഹെന്‍ട്രി ബേക്കര്‍ സ്റ്റഡി & റിസര്‍ച്ച് സെന്റെര്‍ സ്ഥാപിക്കുന്നതിന് നടപടികള്‍  സ്വീകരിക്കുമെന്ന് അറിയിച്ചുകൊണ്ട് ജോസ്. കെ. മാണി എം. പി. സംസാരിച്ചു കണ്‍വന്‍ഷന് ആശംസകള്‍ നേര്‍ന്നു. മഹായിടവക കണ്‍വന്‍ഷന്റെ അഞ്ചാം ദിനം പ്രഭാതത്തില്‍ ബൈബിള്‍ ക്ലാസ് നടത്തപ്പെട്ടു. പ്രഭാത കണ്‍വന്‍ഷന്‍ യോഗത്തിലെ ആരാധനയ്ക്ക് മഹായടവകയിലെ സുവിശേഷകരും മിഷ്ണറിമാരും നേതൃത്വം നല്‍കി. ഉച്ചകഴിഞ്ഞും വൈകുന്നേരത്തെയും യോഗങ്ങള്‍ക്ക് ഉപ്പുതറ സഭാ ജില്ല നേതൃത്വം നല്‍കി .




അഭിവന്ദ്യ റൈറ്റ് വി. എസ്. ഫ്രാന്‍സിസ് തിരുമേനി, റൈറ്റ് റവ. ഡോ. കെ.ജി. ദാനിയേല്‍ തിരുമേനി, റവ. റ്റി. ജെ ബിജോയ്, റവ. കെ.എ ലൂക്കോസ്, റവ. റ്റി.ജെ. സെബാസ്റ്റ്യന്‍, റവ. ജോസഫ് ലൂക്കാസ്, റവ. ബിനു കുരുവിള എന്നിവര്‍ നേതൃത്വം നല്‍കി. കണ്‍വന്‍ഷനില്‍ വെള്ളിയാഴ്ച രാവിലെ യോഗത്തിന് മഹായിടവക യുവജനങ്ങള്‍ നേതൃത്വം നല്‍കും. ഉച്ച കഴിഞ്ഞും വൈകുന്നേരത്തെയും യോഗങ്ങള്‍ക്ക് കട്ടപ്പന സഭാ ജില്ല നേതൃത്വം നല്‍കും. റവ. ഡി. എസ്. അരൂണ്‍ തിരുവനന്തപുരം തിരുവചന സന്ദേശം നല്‍കും.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments