Latest News
Loading...

കാര്‍ തോട്ടില്‍ വീണ് ദമ്പതികള്‍ക്ക് പരിക്ക്




നിയന്ത്രണം വിട്ട കാര്‍ റോഡിനോട്  ചേര്‍ന്നുള്ള തോട്ടില്‍ വീണ് അപകടം. പാലാ വൈക്കം റോഡില്‍ വള്ളിച്ചിറ മണലേല്‍ പാലത്തിനു സമീപം പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. വണ്ടിപ്പെരിയാര്‍ സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന വാഗണ്‍ ആര്‍ കാറാണ് തോട്ടിലേക്കു വീണത്. കാര്‍യാത്രികരെ പരിക്കുകളോടെ പാലാ ജനറല്‍ ആശുപതിയില്‍ പ്രവേശിപ്പിച്ചു . 



അപകടം നടന്ന സമയത്ത് ഇതുവഴി എത്തിയ  KSRTC ഫാസ്റ്റ് പാസഞ്ചര്‍  ബസ്സിലാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ഡ്രൈവര്‍ ഉറങ്ങിപ്പൊയതാണ് അപകടകാരണമെന്ന് കരുതപ്പെടുന്നു.  ഈ ഭാഗത്ത് തോടിനോടു ചേര്‍ന്ന്  റോഡിന് സംരക്ഷണ വേലികള്‍ ഇല്ലാത്തതും വാഹനം താഴേയ്ക്ക് വീഴാന്‍ കാരണമാവുന്നു



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments