Latest News
Loading...

പാലാ കാനാട്ടുപാറയില്‍ കാറുകള്‍ കൂട്ടിയിടിച്ച് 3 പേര്‍ക്ക് പരിക്ക്



നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകളില്‍ ഇടിച്ചു കയറി അപകടം. പാലാ തൊടുപുഴ റോഡില്‍ കാനാട്ടുപാറയ്ക്ക് സമീപം ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. തൊടുപുഴ ഭാഗത്തും നിന്നും വന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന  കാറിലാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഈ കാര്‍ പുറകില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിലും ഈ വാഹനം മറ്റൊരു കാറിലും ഇടിച്ചു. 



കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു പരുക്കേറ്റ ചേര്‍പ്പുങ്കല്‍ സ്വദേശികളായ ജിഷ ബിനോയ് ( 48) , ജെനീസ ബിനോയ് ( 19), ബെര്‍ണിസ് ബിനോയ് ( 14) എന്നിവരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു . കാറില്‍ രണ്ട് കുട്ടികളും ഉണ്ടായിരുന്നു.  ഇവരെ ചെറിയ പരിക്കുകളോടെ ചേര്‍പ്പുങ്കലിലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ഹൈവേ പോലീസ് സ്ഥലത്തെത്തി.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments