ബൈക്കിൽ കാർ ഇടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സഹോദരി ക്ക് ഗുരുതര പരുക്കേറ്റു. കാഞ്ഞിരപ്പള്ളി ചേനപ്പാടി നാഗമറ്റത്തിൽ എൻ.എസ്.ശ്രീനാഥ് (22) ആണ് മരിച്ചത്. പരു ക്കേറ്റ സഹോദ രി ശ്രീലക്ഷ്മി യെ (27) പാലാ യിലെ സ്വകാര്യ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 9നു കടപ്പാ ട്ടൂർ ബൈപാസിലായിരുന്നു അപകടം.
പാലായിൽ ബസ്സിറങ്ങിയ , കൊച്ചിയിൽ ഐടി കമ്പനിയിൽ ഉദ്യോഗസ്ഥയായ ശ്രീലക്ഷ്മിയെ കൂട്ടി ബൈക്കിൽ ചേനപ്പാടി യിലേക്ക് പോവുകയായിരുന്നു ശ്രീനാഥ്. എതിരെ വന്ന വൈക്കം സ്വദേശികൾ ഓടിച്ചിരുന്ന ഇന്നോവ കാർ ബൈക്കിലിടിക്കുകയായിരുന്നു. ഏപ്രിലിൽ ശ്രീലക്ഷ്മിയു ടെ വിവാഹം നിശ്ചയിച്ചിരിക്കുകയാണ്. ഗുരുതരമായ പരിക്കേറ്റ ഇരുവരെയും മാർ സ്ലീവ മെഡിസിറ്റിയിിൽ പ്രവേശിപ്പിച്ചു എങ്കിലും ശ്രീനാഥ് മരണപ്പെടുകയായിരുന്നു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments