Latest News
Loading...

വ്യത്യസ്ത അനുഭവമായി ഭിന്ന ശേഷിക്കാരുടെ കലാമേള.




 കടപ്ലാമറ്റം ഗ്രാമ പഞ്ചായത്തിൽ ഐ.സി.ഡി.എസിൻ്റെ നേതൃത്വത്തിൽ കടപ്ലാമറ്റം സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ ഭിന്നശേഷിക്കാരുടെ കലാമേള നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജീന സിറിയക് കലാമേള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് സജീവ്കുമാർ എ.ഡി. വികസനകാര്യസ്റ്റാൻ്റിംഗ് കമ്മിറ്റി 
ചെയർപേഴ്സൺ അൽഫോൻസാ റ്റിജോ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബിജു ജോസഫ്, മെമ്പർമാരായ സഖറിയാസ് ജോസ് , നീതു ഗോപി, ഡോൺ സണ്ണി, ഐ.സി.ഡി.എസ്.സൂപ്പർവൈസർ അനുമോൾ അഗസ്തി, പ്രേരക് അശോക് കുമാർ വി.എം. തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.



അംഗൻവാടി വർക്കർമാർ പങ്കെടുത്തു ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്കായി, സംഗീതം,കസേരകളി, ബോൾ പാസിംഗ്, ഫാൻസി ഡ്രസ്സ് , മോണോ ആക്ട് തുടങ്ങിയ മത്സരങ്ങളൾ സംഘടിപ്പിക്കുകയും ചെയ്തു. മോണോ ആക്ട് അവതരിപ്പിച്ച രാജേഷ് കാണികളുടെ പ്രശംസ പിടിച്ചു പറ്റി. വിജയികൾക്ക് പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments