Latest News
Loading...

പൊടിയില്‍ കുളിച്ച് വെട്ടിപ്പറമ്പ് റോഡ്. ജനകീയസമരം 28ന്



ജല്‍ജീവന്‍ പദ്ധതിയ്ക്കായി വെട്ടിപ്പൊളിച്ച പൂഞ്ഞാര്‍ വെട്ടിപ്പറമ്പ് ആനിയിളപ്പ് റോഡ് പുനരുദ്ധാരണം വൈകുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു. മഴക്കാലത്ത് ചെളിയാണ് യാത്ര ദുരിതമാക്കിയതെങ്കില്‍ മഴ മാറുകയും വേനല്‍ ശക്തിപ്പെടുകയും ചെയ്തതോടെ റോഡില്‍ പൊടിശല്യവും രൂക്ഷമാവുകയാണ്. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ വഴിയാത്രക്കാരാണ് പൊടിതിന്നുന്നത്. പിന്നാലെ വരുന്ന വാഹനങ്ങളും പൊടിയില്‍ മൂടുന്ന അവസ്ഥയുണ്ട്. റോഡ് പുനരുദ്ധാരണം വൈകുന്നതിനെതിരെ യുഡിഎഫ് നേതൃത്വത്തില്‍ ജനകീയ പ്രതിഷേധം സംഘടിക്കാനൊരുങ്ങുകയാണ്. ജനുവരി 28ന് ആനിയിളപ്പില്‍ രാവിലെ ഒന്‍പതര മുതല്‍ ധര്‍ണസമരം നടത്തും. രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും ധര്‍ണയില്‍ പങ്കെടുക്കും. 




.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments