Latest News
Loading...

സി വൈ എം എൽ ഓഫീസ് തകർത്ത സംഭവത്തിൽ പോലീസ് എഫ്ഐആർ



പാലായിൽ സി വൈ എം എൽ ക്ലബ് ആസ്ഥാനം തകർത്തതിൽ ക്ലബ് ഭാരവാഹികൾ നൽകിയ പരാതിയിൽ പാലാ കത്തീഡ്രൽപള്ളി അസിസ്റ്റന്റ് വികാരിമാർക്കും, കൈക്കാരന്മാർക്കും, ജെ സി ബി ഉടമസ്ഥനും എതിരെ കോടതി ഉത്തരവിനെ തുടർന്ന് പാലാ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തെന്ന് ക്ലബ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി മൂന്നിന് പുലർച്ചയാണ് ക്ലബ് പ്രവർത്തിച്ചിരുന്ന കെട്ടിടം ജെസിബി ഉപയോഗിച്ച് തകർത്തത്. 


ക്ലബ്ബിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് നേരത്തെയും തർക്കങ്ങൾ നിലനിന്നിരുന്നു. സംഭവത്തിൽ 22 ലക്ഷം രൂപ നഷ്ടങ്ങൾ ഉണ്ടായെന്ന് ക്ലബ് ഭാരവാഹികൾ പറഞ്ഞു. പരാതി പരിശോധിച്ച കോടതി എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഉത്തരവിട്ടു. കേരള ഹൈക്കോടതി അഭിഭാഷകൻ അഡ്വക്കേറ്റ് ജെറി പീറ്റർ ആണ് സി വൈ എം എൽ നു വേണ്ടി കോടതിയിൽ ഹാജരായത്. 


വാർത്താ സമ്മേളനത്തിൽ സി വൈ എം എല്‍ പ്രസിഡന്റ് സതീഷ് കെ മണർകാട്, ഭാരവാഹികളായ സോണി വലിയകാപ്പിൽ, റെജി ജോർജ് പുളിക്കൻ, സജി പുളിക്കൻ, അനൂപ് ടെൻസൺ വലിയകാപ്പിൽ, ഡിക്സൺ പെരുമണ്ണിൽ, ബിജു വാതല്ലൂർ, ജോഷി കട്ടക്കയം, ജോണി പന്തപ്ലാക്കൽ, ഷാജി പന്തപ്ലാക്കൽ,ക്‌ളീറ്റസ് ഇഞ്ചിപ്പറമ്പിൽ എന്നിവർ പങ്കെടുത്തു സംസാരിച്ചു.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments