Latest News
Loading...

തീക്കോയി ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ് അവതരണം നടത്തി.



തീക്കോയി ഗ്രാമപഞ്ചായത്ത് 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റ് വൈസ് പ്രസിഡണ്ട് സ്വപ്ന വർഗീസ് അവതരിപ്പിച്ചു, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അംബിക എം എസ് അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സമഗ്ര മേഖലകളെ സ്പർശിച്ചുള്ള ബഡ്ജറ്റ് ആണ് പരിചയപ്പെടുത്തിയത്, സ്ത്രീകളുടെയും കുട്ടികളുടെയും വയോജനങ്ങളുടെയും ദുർബല വിഭാഗങ്ങളുടെയും ക്ഷേമത്തിനും, കാർഷികം ഭവന നിർമ്മാണം, മാലിന്യ സംസ്കരണം, വിദ്യാഭ്യാസം, ടൂറിസം, ദുരന്തനിവാരണം, പകർച്ച വ്യാധി പ്രതിരോധം,കുടിവെള്ളം, ഊർജ്ജസംരക്ഷണം, വിവിധ ക്ഷേമ പെൻഷനുകൾ, അംഗൻവാടികളുടെ അടിസ്ഥാന സൗകര്യം, എന്നിവയ്ക്ക് ഒരുപോലെ പ്രാധാന്യം നൽകിക്കൊണ്ടുള്ള ബഡ്ജറ്റ് ആണ് അവതരിപ്പിച്ചത്. 




ഗ്രാമപഞ്ചായത്ത് പൊതു ഫണ്ട് -9289000 രൂപയും, വികസന ഫണ്ട് പൊതുവിഭാഗം -17592000 രൂപയും, പ്രത്യേക ഘടക പദ്ധതി-1419000 രൂപയും, ധനകാര്യ കമ്മീഷൻ ഗ്രാൻഡ് -6075000 രൂപയും ചേർത്ത് ആകെ-34375000 രൂപയാണ് പ്രതീക്ഷിത ഗ്രാൻഡ് കൾ. മെയിന്റനൻസ് റോഡിനം -14305000 രൂപയും, നോൺ റോഡ് ഇനം-3943000 രൂപയും ചേർത്ത് ആകെ -18248000 രൂപ വകയിരുത്തിയിട്ടുണ്ട്. മേലിനങ്ങളിൽ മുഴുവൻ തുകയും വകയിരുത്തിയാണ് ഗ്രാമപഞ്ചായത്തിന്റെ ബഡ്ജറ്റ് തയ്യാറാക്കിയിരിക്കുന്നത്.



 മൃഗസംരക്ഷണം, ക്ഷീര മേഖല, പദ്ധതി-4222080 രൂപയും, കുടിവെള്ളക്ഷാമം-1617500 രൂപയും, വനിതാ ശിശുക്ഷേമം -1628000 രൂപയും, ഭവന നിർമ്മാണ പുനരുദ്ധാരണം -23784673 രൂപയും, വയോധികർ, ഭിന്നശേഷി വിഭാഗക്കാർ -1621160 രൂപയും, അങ്കണവാടി പോഷക ആഹാരം-2660000 രൂപയും, അതി ദരിദ്രരുടെ പുനരധിവാസം -28 ലക്ഷം രൂപയും, ആരോഗ്യ മേഖലയ്ക്ക് മരുന്നുവാങ്ങൽ -27 ലക്ഷം രൂപയും, പകർച്ചവ്യാധി നിയന്ത്രണം-1650000 രൂപയും, പട്ടികജാതി- പട്ടിക വർഗ്ഗ ക്ഷേമം -1419000 രൂപയും, മാലിന്യനിർമാർജനം സംസ്കരണം-1617500 രൂപയും, ആകെ സേവനമ മേഖലയിൽ -54342908 രൂപ വകയിരുത്തിയിട്ടുണ്ട്. പശ്ചാത്തല മേഖലയിൽ റോഡ് കെട്ടിടം കലുങ്ക് നടപ്പാത-14305000 രൂപയും, ഘടകസ്ഥാപനങ്ങളുടെ ഉന്നമനം, ആസ്തി -3943000 രൂപയും, ക്യാൻസർ രോഗികൾക്ക് സമാശ്വാസം-50000 രൂപയും, വകയിരുത്തിയിട്ടുണ്ട്. മുൻ വാക്കി -14017503 രൂപയും നികുതിയേതര വരവുകളും സർക്കാർ ഗ്രാന്റ്റുകളും മറ്റു സ്ഥാപനങ്ങളിൽ നിന്നുള്ള വരവുകളും വായ്പയും പ്രാരംഭ വാക്കിയും ഉൾപ്പെടെ ആകെ-134553500( 13 കോടി 45 ലക്ഷത്തി 3500) രൂപ വരവും പദ്ധതി ഏതര ചെലവുകൾ ഉൾപ്പെടെ -808364000( എട്ടു കോടി 83 ലക്ഷത്തി 64000) രൂപ ചെലവും, 17325084 രൂപയുടെ മിച്ചവും പ്രതീക്ഷിക്കുന്ന വാർഷിക ബജറ്റ് ആണ് വിഭാവനം ചെയ്തിരിക്കുന്നത്. 



ഭരണസമിതി അംഗങ്ങളും നിർവഹണ ഉദ്യോഗസ്ഥരും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സജി ചോക്കാട്ട്, ജിലു സജി, ഓമന ഗോപാലൻ, വാർഡ് മെമ്പർമാരായ ലീന ജോസഫ്, കൃപ ബിജു, മുരുകൻ, ജിബിൻ സെബാസ്റ്റ്യൻ, സണ്ണി കണിയാംകണ്ടം, സോളി സണ്ണി, ജയ റാണി തോമസുകുട്ടി. കെ സി ജെയിംസ്, കെ കെ പരിക്കോച്ച്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സിന്ധു മോൾ കെ കെ, അക്കൗണ്ടന്റ് നിഷി എംപി, HC ജ്യോതിമോൾ കെ ആർ, കൃഷി ഓഫീസർ മഞ്ജു ജോർജ്, വെറ്റിനറിഡോക്ടർ അക്സ P തോമസ്, സജി PT(AS) എന്നിവർ പങ്കെടുത്തു


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments