Latest News
Loading...

എസ്. എം. വൈ. എം അൽഫോൻസാഗിരി യൂണിറ്റിന്റെ 2026 പ്രവർത്തനവർഷത്തിന് ഉജ്ജ്വല തുടക്കം



    
 എസ്. എം. വൈ. എം  അൽഫോൻസാഗിരി യൂണിറ്റിന്റെ 2026 പ്രവർത്തനവർഷത്തിൻ്റെ ഉദ്ഘാടനം പാലാ രൂപത എസ്. എം. വൈ. എം  ജനറൽ സെക്രട്ടറി സോനാ എ. മാത്യു കൊച്ചുപറമ്പിൽ നിർവഹിച്ചു. എസ്. എം. വൈ. എം പാലാ  രൂപത പ്രഥമ വനിത ജനറൽ സെക്രട്ടറിയാണ് വിശിഷ്ടാതിഥിയായി പങ്കെടുത്തത് എന്നുള്ളതിന്റെ പ്രത്യേകതയും ഈ ചടങ്ങിനുണ്ട്. ഈ യോഗത്തിന് എസ്. എം. വൈ. എം അൽഫോൻസാഗിരി യൂണിറ്റ് വൈസ് പ്രസിഡന്റ്  ടോണി തോമസ് സ്വാഗതവും ശ്രീമതി സോനാ എ. മാത്യു കൊച്ചു പറമ്പിൽ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയും ചെയ്തു. തന്റെ ജീവിത വഴികളെ കുറിച്ചും ഈ നേതൃസ്ഥാനത്തിലൂടെ തനിക്ക് കൈവന്ന അഭിമാന നിമിഷത്തെക്കുറിച്ചും യൂണിറ്റ് അംഗങ്ങളുമായി പങ്കുവെച്ചു. ഈ ചടങ്ങിന് അധ്യക്ഷപദം അലങ്കരിച്ച് സംസാരിച്ചത് അൽഫോൻസാഗിരി   യൂണിറ്റ് പ്രസിഡന്റ് ഡിയോൺ കളപ്പുരക്കൽ ആണ്. 


കഴിഞ്ഞ പ്രവർത്തനവർഷത്തിൽ യൂണിറ്റിന് ആദ്യമായി കിട്ടിയ ബെസ്റ്റ് യൂണിറ്റിനുള്ള അവാർഡിനെക്കുറിച്ചും പുതിയ വർഷത്തിൽ ഇത് തുടരാൻ കഴിയട്ടെ എന്നും ആശംസിച്ചു. യൂണിറ്റ് ഡയറക്ടർ  Fr. ജോൺ  കുറ്റാരപ്പള്ളിൽ  വൈസ് ഡയറക്ടർ   സിസ്റ്റർ റാണിറ്റ S. H , ലേഡി ആനിമേറ്റർ  ഷൈനി തോണക്കര എന്നിവർ ആശംസകള്‍ അറിയിച്ചു സംസാരിച്ചു. എസ്. എം. വൈ. എം അൽഫോൻസാഗിരി യൂണിറ്റ് ജനറൽ സെക്രട്ടറി കുമാരി എയ്ഞ്ചൽ മരിയ നന്ദി അർപ്പിച്ചു  സംസാരിച്ചു. 



  2025 പ്രവർത്തനവർഷം അൽഫോൻസാഗിരി യൂണിറ്റിനെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനം നിറഞ്ഞ വർഷമായിരുന്നു. അംഗങ്ങളുടെ കഠിനാധ്വാനത്തിൻ്റെ ഫലമായി പാലാ രൂപതയിലെ ബെസ്റ്റ് യൂണിറ്റിനുള്ള അവാർഡ്,  കൊഴുവനാൽ മേഖലാ കലോത്സവം ഓവറോൾ ട്രോഫി,  പാലാ രൂപതാതല രചന മത്സരത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്, ബെസ്റ്റ് എമർജിങ് യൂണിറ്റ് എന്നിങ്ങനെ നിരവധി സമ്മാനങ്ങൾ ആണ് നേടാൻ സാധിച്ചത്. ഈ പുതിയ വർഷത്തിലും ഇതിലും മികച്ച രീതിയിൽ തുടരാൻ കഴിയും എന്നുള്ളതിന്റെ പ്രത്യാശയിൽ ആണ് അൽഫോൻസാഗിരി കുടുംബം .


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments