Latest News
Loading...

മീനച്ചില്‍ തോട്ടിലെ ഒഴുക്ക് ശക്തമാക്കുന്നതിനുള്ള നടപടി



മീനച്ചില്‍ തോട്ടിലെ ഒഴുക്ക് ശക്തമാക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമായി. പാലാ - പൊന്‍കുന്നം ഹൈവേ, കുറ്റില്ലം - കടയം ഇടയാറ്റ് റോഡ്, 12-ാം മൈല്‍ വെള്ളിയെപ്പള്ളി എന്നിവിടങ്ങളില്‍ റോഡുകളില്‍ പെട്ടെന്ന് ഉണ്ടാകുന്ന വെള്ളപ്പൊക്കം തടയുന്നതിനായി നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ജോസ് കെ മാണി എംപിക്ക് നല്കിയ നിവേദനത്തെ തുടര്‍ന്നാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം കുറ്റില്ലം മുതല്‍ ഇടയാറ്റ് ഗണപതി അമ്പലം - പാലം വരെ ജലവിഭവ വകുപ്പ് നേതൃത്വത്തില്‍ തോട്ടിലെ പോളകളും തടസ്സങ്ങളും മാറ്റിയിരുന്നു. 



ഈ പദ്ധതിയുടെ രണ്ടാം ഘട്ടമായി  അമ്പല കടവ് മുതല്‍ പാലക്കയം വരെയുള്ള പദ്ധതിയുടെ ഉദ്ഘാടനം ജോസ് കെ മാണി എംപി നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൂബി ഓമലകത്ത്, വൈസ്പ്രസിഡന്റ് രാജന്‍ മുണ്ടമറ്റം,  രണ്‍ദീപ് G , ബ്‌ളോക്ക് പഞ്ചായത്ത് മെമ്പര്‍  മാത്തുക്കുട്ടി ചേന്നാട്ട് ,  ഷാജി വില്ലന്‍കല്ലേല്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മരായ സരിത ജോര്‍ജ് , ലിന്‍സി രാജു, ജാന്‍സി ജോസ് നരിക്കാട്ട്, മുനിസിപ്പല്‍ കൗണ്‍സിലര്‍ സനില്‍കുമാര്‍,  സന്തോഷ് ചിറമുഖത്ത് , ജോയി വണ്ടനാനി, സുമോദ് വളയത്തില്‍, ജോസ് എ ബ്രാഹം പന്തനാനി, ടോമി തകിടിയേല്‍ -സി.പി.എം ലോക്കല്‍ സെക്രട്ടറി പ്രദീപ്,  ജോയി വണ്ടനാനി, അജ്ജു സുരേഷ് , സജി മോട്ടേല്‍ , വിനയകുമാര്‍ മനാസ എന്നിവര്‍ സന്നിഹിതരായിരുന്നു. 



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments