Latest News
Loading...

കെ പി എസ് ടി എ ഈരാറ്റുപേട്ട ഉപജില്ലാ സമ്മേളനം



 കെ പി എസ് ടി എ ഈരാറ്റുപേട്ട ഉപജില്ലാ സമ്മേളനം സെൻറ് ജോർജ് ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ഉപജില്ലാ പ്രസിഡൻ്റ് പ്രിൻസ് അലക്സ് അധ്യക്ഷത വഹിച്ച യോഗം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ ജോയി സ്കറിയ ഉദ്ഘാടനം ചെയ്തു. 


കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലാ വൈസ് പ്രസിഡൻ്റ് ശ്രീ. സിനു ജോസഫ് സ്വാഗത ആശംസിച്ച ചടങ്ങിൽ ഉപജില്ലാ സെക്രട്ടറി ശ്രീ ജോബി ജോസഫ് വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ജില്ലാ പ്രസിഡൻ്റ് ശ്രീ. രാജേഷ് ആർ മുഖ്യ പ്രഭാഷണം നടത്തി. ആശംസകൾ നേർന്നു കൊണ്ട് സംസ്ഥാന സമിതി അംഗം ജോസുകുട്ടി ജേക്കബ്, ജില്ലാ കമ്മിറ്റി അംഗം ശ്രീ. ജോയിസ്, ജില്ലാ കമ്മിറ്റി അംഗം ജിസ്മി സ്കറിയ, ഉപജില്ലാ ജോയിൻ്റ് സെക്രട്ടറി ശ്രീമതി ഷാജിന കെ എ എന്നിവർ സംസാരിച്ചു. 



ഉപജില്ലാ ഖജാൻജി ശ്രീ.  ദിപു സെബാസ്റ്റ്യൻ കൃതജ്ഞത അർപ്പിച്ചു. 2026 ലെ ഭാരവാഹികൾ ശ്രീ ദീപു സെബാസ്റ്റ്യൻ പ്രസിഡൻ്റ്, ശ്രീ ജോബി ജോസഫ് സെക്രട്ടറി, ശ്രീമതി ഹണി ഫ്രാൻസിസ് ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments