Latest News
Loading...

കടനാട് കുട്ടവഞ്ചി ജലോത്സവം 15 മുതൽ 20 വരെ കടനാട് ചെക്കു ഡാമിൽ




പാലാ:  വിശുദ്ധ സെബസ്ത്യാനോസിൻ്റെ ദർശനത്തിരുനാളിനോടനുബന്ധിച്ച് കടനാട്ടിൽ കുട്ടവഞ്ചി ജലോത്സവം 2026 ജനുവരി 15 മുതൽ 20 വരെ കടനാട് ചെക്കു ഡാമിൽ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
പ്രകൃതിയുടെ മടിത്തട്ടിൽ ആസ്വാദനത്തിൻ്റെ അതിരുകളില്ലാത്ത ആനന്ദം സമ്മാനിക്കുന്ന ആറ് നാളുകൾ. വേഗതയുടെ കുതിപ്പുമായി കയാക്കിംഗ്,പഴമയുടെ ഓർമപ്പെടുത്തലുമായി കുട്ടവഞ്ചി സവാരി, ആനന്ദിച്ചു ചവുട്ടി മുന്നേറാൻ ഫെഡൽ ബോട്ടിംഗ്, ആവേശത്തിൻ്റെ അരങ്ങുണർത്തി വള്ളം സവാരി തുടങ്ങിയ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. കടനാട് ഗ്രാമ പഞ്ചായത്ത്,  കൈതക്കൽ പൂതക്കുഴി കുടിവെള്ള പദ്ധതി, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ജലോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.




 ജലോത്സവത്തിൻ്റെ ഉദ്ഘാടനം 14 ന് വൈകിട്ട്  6 ന് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. മാണി സി.കാപ്പൻ എം.എൽ എ അധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡൻ്റ് ലാലി സണ്ണി മുഖ്യപ്രഭാഷണം നടത്തും. 



ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് പ്ലാക്കൂട്ടം, ജില്ലാ പഞ്ചായത്ത് മെമ്പർ പെണ്ണമ്മ ജോസഫ്, കുടിവെള്ള സൊസൈടി പ്രസിഡൻ്റ് ജോണി അഴകൻപറമ്പിൽ, ഡിടിപിസി സെക്രട്ടറി ആതിര സണ്ണി, വാർഡ് മെമ്പർ ഉഷാ രാജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണിക്കുട്ടി സന്തോഷ് ,വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻ്റ് സിബി അഴകൻപറമ്പിൽ, സ്വാഗതസംഘം കൺവീനർ ബിനു വള്ളോപുരയിടം, ബ്ലോക്ക് മെമ്പർമാരായ ജോസ് പ്ലാശനാൽ,ഷൈജമ്മ മാത്യു തുടങ്ങിയവരും മറ്റു പഞ്ചായത്ത് മെമ്പർമാരും രാഷ്ട്രീയ കക്ഷി പ്രതിനിധികളും പ്രസംഗിക്കും.




പഞ്ചായത്ത് പ്രസിഡൻ്റ് ലാലി സണ്ണി, വാർഡ് മെമ്പർ ഉഷാ രാജു,സൊസൈടി പ്രസിഡൻ്റ് ജോണി അഴകൻപറമ്പിൽ, സെക്രട്ടറി ടോമി അരീപ്പറമ്പിൽ, മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് സിബി അഴകൻപറമ്പിൽ, സ്വാഗത സംഘം കൺവീനർ ബിനു വള്ളോം പുരയിടം എന്നിവർ പത്രസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments