സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വലിയ വര്‍ധനവ് രേഖപ്പെടുത്തി. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പുറത്തുവിട്ട പുതിയ കണക്കുകള്‍ പ്രകാരം, 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 915 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 14,415 രൂപയായും, ഒരു പവന് 1,15 ,320 രൂപയായും ഉയര്‍ന്നു. രാവിലത്തെ ഉയര്‍ച്ചയ്ക്ക് ശേഷം പതിനൊന്നരയോടെ വീണ്ടും വില വര്‍ധിച്ചു.
സമാനമായ നിലയില്‍ 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9,080 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 295 രൂപ വര്‍ധനവോടെ ഒരു പവന്റെ വില 72640 രൂപയായി. ഒന്‍പത് കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 190 രൂപ വര്‍ധിച്ചു. പവന്‍ വില 46840 രൂപയായി. ഗ്രാമിന് 5855 രൂപയാണ് വില. വെള്ളി ഗ്രാമിന് 325 രൂപയും പത്ത് ഗ്രാമിന് 3250 രൂപയുമാണ് ഇന്നത്തെ വില. എന്നാല്‍ സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ പണിക്കൂലിയും ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ചേര്‍ന്ന് ഉയര്‍ന്ന വില നല്‍കേണ്ടി വരും.
ആഗോളതലത്തിലെ സംഘര്‍ഷ സാഹചര്യങ്ങള്‍ അയവില്ലാതെ തുടരുന്നതാണ് സ്വര്‍ണവിലയുടെ കുതിപ്പിന് പ്രധാന കാരണമാകുന്നത്. ഗ്രീന്‍ലാന്‍ഡിനെ ചൊല്ലി യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുമേല്‍ അധിക തീരുവ ചുമത്താനുള്ള ട്രംപിന്റെ നീക്കമാണ് ഇപ്പോഴത്തെ കുതിപ്പിന് പിന്നില്‍. പുതുവര്‍ഷത്തില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് തുടരുന്നത്.
ജനുവരി ഒന്നിന് 99,040 രൂപയായിരുന്നു വില. 20 ദിവസം കൊണ്ട് 8960 രൂപയുടെ വര്‍ധനവാണുണ്ടായത്. നിലവിലെ വിലയില്‍ പണിക്കൂലി ഉള്‍പ്പെടെ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 1.20 ലക്ഷത്തിനടുത്ത് നല്‍കേണ്ട സാഹചര്യമാണ്.
സ്വര്‍ണവില ഇനിയും ഉയരുമെന്നാണ് വിവരം. ഡോളര്‍ സൂചിക ഇടിയുന്നതിനാല്‍ കൂടുതല്‍പേര്‍ സ്വര്‍ണത്തിലേക്ക് അകര്‍ഷിക്കപ്പെടുന്നുണ്ട്. വന്‍കിട നിക്ഷേപകര്‍ കൂട്ടത്തോടെ സ്വര്‍ണം വാങ്ങിക്കൂട്ടുന്നുണ്ട്. അതിന് പുറമേ ഡിജിറ്റല്‍ ഗോള്‍ഡ് ഇടപാടുകളും വര്‍ദ്ധിച്ചുവരികയാണ്. ആഭരണം വാങ്ങുന്നത് വളരെ കുറയുന്നുണ്ടെങ്കിലും മറ്റ് രീതിയിലുള്‌ല സ്വര്‍ണത്തിന്റെ ഇടപാടുകള്‍ പതിന്മടങ്ങായി ഉയര്‍ന്നു. മിക്ക ദിവസവും രണ്ട് തവണ വില ഉയരാന്‍ കാരണം ഇതാണ്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments