പൂഞ്ഞാര്‍ തെക്കേക്കര മലയിഞ്ചിപ്പാറയില്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ ആരോഗ്യവകുപ്പും ഫുഡ് സേഫ്റ്റി വകുപ്പും സ്‌കൂളില്‍ പരിശോധന നടത്തി. ഫുഡ് ഇന്‍സ്‌പെകടര്‍ നവീന്‍ ജെയിംസിന്റെ നേതൃത്വത്തില്‍ സ്‌കൂളില്‍ നിന്നും ഭക്ഷണ സാമ്പിളുകള്‍ ശേഖരിച്ചു. ഉച്ചഭക്ഷണത്തില്‍ നിന്നുതന്നെയാണ് വിഷബാധയുണ്ടായത് എന്ന് തന്നെയാണ് വിലയിരുത്തല്‍. ഉച്ചഭക്ഷണത്തിന് ശേഷം പാത്രങ്ങള്‍ കഴുകിസൂക്ഷിച്ചിരുന്നതിനാല്‍ കഴിച്ച ഭക്ഷണത്തിന്റെ സാമ്പിളുകള്‍ ലഭിച്ചില്ല. സ്‌കൂളില്‍ സൂക്ഷിച്ചിരിക്കുന്ന മറ്റ് ഭക്ഷ്യവിഭവങ്ങളുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.
52 കുട്ടികളാണ് സ്‌കൂളിലുള്ളത്. ഇതില്‍ സ്‌കൂളില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്കാണ് ആരോഗ്യപ്രശ്‌നമുണ്ടായത്. ഛര്‍ദ്ദിലുണ്ടായവരില്‍ 31 പേരെ പാലാ ജനറല്‍ ആശുപത്രിയിലും 2 പേരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒരാള്‍ മുണ്ടക്കയത്തും ചികിത്സ തേടിയ ശേഷം വീട്ടിലേയ്ക്ക് മടങ്ങി. ആശുപത്രിയില്‍ കഴിയുന്ന കുട്ടികളുടെ നില മെച്ചപ്പെട്ടിട്ടുണ്ട്.
സംഭവം ഉണ്ടായതു മുതല്‍ എല്ലാവിധ പിന്തുണയുമായി പഞ്ചായത്ത് കമ്മറ്റി ഒപ്പമുണ്ട്. രാത്രി പത്തരയ്ക്ക് സ്‌കൂളില്‍ നടന്നുവരുന്ന പരിശോധനയിലും പ്രസിഡന്റ് മിനര്‍വ മോഹന്‍, വൈസ് പ്രസിഡന്റ് അനില്‍കുമാര്‍, പഞ്ചായത്തംഗം ജിസോയി തോമസ് എന്നിവര്‍ സ്ഥലത്തുണ്ട്. പഞ്ചായത്ത് കമ്മറ്റി പൂര്‍ണമായും ആശുപത്രിയിലെത്തിയിരുന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments