ഈരാറ്റുപേട്ട പൂഞ്ഞാര്‍ റോഡില്‍ അമ്പാട്ടുപടി ഭാഗത്ത് വളവില്‍ കോല്‍ത്തടിയുമായി വന്ന ലോറിയില്‍ കയറ്റിയിരുന്ന തടി സ്വകാര്യബസ്സില്‍ ഇടിച്ചു. ബസ്സിന്റെ പിന്‍ ഭാഗത്തെ ജനലില്‍ തടി ഇടിച്ചു ചില്ലുകളും ബസിന്റെ ബോഡിയും തകര്‍ന്നു. ആര്‍ക്കും പരിക്കുകള്‍ ഇല്ല. പൂഞ്ഞാര്‍ ഭാഗത്തേക്ക് പോയ ബസ്സില്‍ ഈരാറ്റുപേട്ട ഭാഗത്തേക്ക് പോയ തടി ലോറിയാണ് ഇടിച്ചത്. ലോറിയുടെ മുന്‍ ഭാഗത്തേക്ക് നീട്ടി കെട്ടിയിരുന്ന തടിയാണ് ബസ്സില്‍ ഇടിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments