മീനച്ചിൽ നദീസംരക്ഷണ സമിതിയുടെ സഹയാത്രികനും പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങളിൽ മുന്നണിപ്പോരാളിയും കോട്ടയം നേച്ചർ സൊസൈറ്റി പ്രസിഡന്റുമായ ഡോ. ബി.ശ്രീകുമാറിനെതിരെ നടന്ന ആക്രമണത്തിൽ സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഡോ. ശ്രീകുമാറിനെ ആക്രമിച്ചവരെ അറസ്റ്റു ചെയ്ത് നിയമവാഴ്ച ഉറപ്പാക്കണം. പരിസ്ഥിതി സംരക്ഷണ പ്രവർത്തകരെ എങ്ങനെയും ഇല്ലായ്മ ചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഡോ. ശ്രീകുമാറിനെതിരെ നടന്ന അകാരണ ആക്രമണം. പ്രതിഷേധ യോഗത്തിൽ ഡോ.എസ്. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എബി ഇമ്മാനുവൽ പൂണ്ടിക്കുളം, ഫ്രാൻസിസ് കൂറ്റനാൽ, ഒ.ഡി. കുര്യാക്കോസ്, ജോർജ് തോമസ് തുടങ്ങിയവർ സംസാരിച്ചു.
നടന്‍ കൃഷ്ണപ്രസാദിനും ബിജെപി കൗണ്‍സിലറായ സഹോദരന്‍ കൃഷ്ണകുമാറിനുമെതിരെയാണ് സംഭവത്തില്‍ പോലീസ് കേസ് എടുത്തിരിക്കുന്നത്. ചങ്ങാനാശ്ശേരി പൊലീസാണ് കേസെടുത്തത്. മലിനജലം പറമ്പിലേക്ക് ഒഴുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദനത്തിനു കാരണം എന്ന് പരാതിയില്‍ പറയുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഡോക്ടര്‍ ശ്രീകുമാര്‍ പുറത്തു വിട്ടിട്ടുണ്ട്. അതേ സമയം, മര്‍ദിച്ചിട്ടില്ലെന്നും നിയമലംഘനം ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് നടന്‍ കൃഷ്ണപ്രസാദിന്റെ പ്രതികരണം. ഇന്നലെ ഉച്ചയോട് കൂടിയാണ് സംഭവം. ഡോക്ടര്‍ ശ്രീകുമാറിന്റെ ഭാര്യയുടെ പേരിലുള്ള സ്ഥലമാണ് ചങ്ങനാശ്ശേരിയില്‍ കൃഷ്ണപ്രസാദിന്റെ വീടിന് അടുത്തുള്ള സ്ഥലം. ഈ സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി എത്തിയ സമയത്താണ് ഇത്തരത്തില്‍ ആക്രമണമുണ്ടായതെന്നാണ് ഡോക്ടറുടെ പരാതിയില്‍ പറയുന്നത്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments