Latest News
Loading...

ബാലികാദിനാഘോഷവും സുകന്യ സമൃദ്ധി അക്കൗണ്ട് വിതരണവും നടത്തി.



ദേശീയ ബാലികാ ദിനത്തോടനുബന്ധിച്ച് പാലാ ഹെഡ് പോസ്റ്റ് ഓഫീസിൽ ബാലികാദിനാഘോഷവും 10 വയസ്സിൽ താഴെ  പ്രായമുള്ള പെൺകുട്ടികൾക്കായുള്ള സുകന്യ സമൃദ്ധി അക്കൗണ്ടുകളുടെ വിതരണവും നടന്നു. പ്രമുഖ തൊഴിൽ പരിശീലന കേന്ദ്രമായ പാലാ കരിയർഹൈറ്റ്സിന്റെ സഹകരണത്തോടെ നടന്ന പരിപാടി, പാലാ മുനിസിപ്പൽ ചെയർപേഴ്സൺ കുമാരി. ദിയ ബിനു പുളിക്കക്കണ്ടം ഉദ്ഘാടനം ചെയ്തു. 


പോസ്റ്റ് മാസ്റ്റർ രഞ്ജിത്ത് എം.എസ്. അധ്യക്ഷനായി. അടുത്ത ഒരു വർഷത്തിനുള്ളിൽ പാലാ നഗരസഭയെ സമ്പൂർണ്ണ സുകന്യ സമൃദ്ധി നഗരസഭയായി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയതായി  രഞ്ജിത്ത് എം.എസ്. പറഞ്ഞു. പോസ്റ്റ് ഓഫീസിലെ സേവനങ്ങൾ എല്ലാവരിലും എത്തിക്കുന്നതിന് നഗരസഭ പരിപൂർണ്ണ പിന്തുണ നൽകുമെന്ന് ചെയർപേഴ്സൺ ഉറപ്പു നൽകി.



 കരിയർ ഹൈറ്റ്സ് ഡയറക്ടർമാരായ ജോർജ് കരുണയ്ക്കൽ,ടോമി ചെറിയാൻ  നഗരസഭ കൗൺസിലർമാരായ ബിനു പുളിക്കക്കണ്ടം, ലിസ്സികുട്ടി, പോസ്റ്റ് ഓഫീസ് പ്രതിനിധികളായ വിഷ്ണു സി.ബി ,സൂര്യ.എസ്,  ജാസ്മിഅൽഫോൻസ് തുടങ്ങിയവർ പ്രസംഗിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments