ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി രാമപുരം ഏറത്ത് മരീനാ മാളിലെ അക്ഷയ ഇ-സെന്റർ താഴത്തെ നിലയിൽ പ്രവർത്തനം ആരംഭിച്ചു. പുതിയ ഓഫീസിന്റെ ഉദ്ഘാടനം രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ.കെ. ശാന്താറാം നിർവ്വഹിച്ചു.
രാമപുരം ഫൊറോന പള്ളി വികാരി റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം ചടങ്ങിൽ വെഞ്ചിരിപ്പ് കർമ്മം നടത്തി. സ്റ്റെപ്പ് കയറാൻ ബുദ്ധിമുട്ടുള്ളവർക്കായി പ്രത്യേകമായി ഒരുക്കിയ റാംപ് സൗകര്യവും ഇതോടൊപ്പം തുറന്നുകൊടുത്തു.
ഐ.ടി മിഷൻ ജില്ലാ പ്രോജക്ട് മാനേജർ ശ്രീ. സംഗീത് സോമൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി സിന്ധു ടോം, വാർഡ് മെമ്പർ ശ്രീമതി മിനി സണ്ണി, അക്ഷയ ബ്ലോക്ക് ഇൻ ചാർജ് ശ്രീമതി നവീന കെ.എ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കൂടാതെ രാമപുരം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീ. വി.എ. ജോസ് ഉഴുന്നാലിൽ, മർച്ചന്റ്സ് ചേംബർ പ്രസിഡന്റ് ശ്രീ. ബിനോയി ഊടുപുഴ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ശ്രീ. സജിമോൻ മിറ്റത്താനി, വ്യാപാരി വ്യവസായി സമിതി പാലാ ഏരിയ പ്രസിഡന്റ് ശ്രീ. ദീപു സുരേന്ദ്രൻ തുടങ്ങിയവരും പങ്കെടുത്തു.
പഞ്ചായത്ത്-വില്ലേജ് സേവനങ്ങൾ മുതൽ പാസ്പോർട്ട്, ഇൻഷുറൻസ്, റജിസ്ട്രേഷൻ തുടങ്ങി എല്ലാവിധ ഡിജിറ്റൽ സേവനങ്ങളും ഇനിമുതൽ ഈ സെന്ററിൽ ലഭ്യമാകും.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments