പതിറ്റാണ്ടുകള്‍ കാത്തിരുന്നു നേടിയ പാലായുടെ ഭരണം നഷ്ടമാകാതെ ശ്രമിക്കാനുള്ള തീവ്രശ്രമവുമായി എല്‍ഡിഎഫ്. സ്വതന്ത്ര മുന്നണിയിലെ മൂന്നുപേരെയും ഒപ്പം കൂട്ടി കയ്യില്‍ നിന്നും വഴുതി പോയ ഭരണം ഇത്തവണ തിരികെ പിടിക്കാന്‍ ആണ് യുഡിഎഫ് തിരക്കിട്ട് നീക്കം നടത്തുന്നത്. മുന്നണി ചര്‍ച്ചകള്‍ സജീവമാക്കുമ്പോള്‍ സ്വതന്ത്രര്‍ നിലപാട് പൂര്‍ണമായും വ്യക്തമാക്കിയിട്ടുമില്ല.
സംസ്ഥാനമൊട്ടാകെ നേരിട്ട തിരിച്ചടിക്ക് പകരമായി ആവശ്യമായ നീക്കുപോക്കുകള്‍ നടത്തി തദ്ദേശസ്ഥാപനങ്ങളില്‍ ഭരണം പിടിക്കാന്‍ ആണ് എല്‍ഡിഎഫ് ലക്ഷപ്പെടുന്നത്. അതുകൊണ്ടുതന്നെയാണ് ഒരു വര്‍ഷം മുന്‍പ് പുറത്താക്കിയ ബിനുവിന്റെ പിന്നാലെ പോലും പോകാന്‍ എല്‍ഡിഎഫ് തയ്യാറെടുക്കുന്നത്. ജില്ലാ സംസ്ഥാന നേതാക്കള്‍ അടക്കം ഇതിനോടകം ബിനുവിനെ ബന്ധപ്പെട്ടിട്ടുണ്ട്. പുളിക്കകണ്ടം ഫാമിലിയിലെ മൂന്നുപേരാണ് സ്വതന്ത്രരായി വിജയിച്ചത്. ഇവരുടെ മൂന്നുപേരുടെ പിന്തുണയില്ലാതെ എല്‍ഡിഎഫിനോ യുഡിഎഫിനോ ഭരണം പിടിക്കാന്‍ ആകില്ല. ഇത്തവണ പാലം നഗരസഭ അധ്യക്ഷ പദവി വനിതാ സംവരണമാണ്. വിജയം നേടിയ വിനുവിന്റെ മകള്‍ ദിയയെ പ്രത്യക്ഷ പദവിയില്‍ എത്തിക്കാനാണ് ബിനുവിന്റെയും ശ്രമം. അധ്യക്ഷ പദവി വീതം വയ്‌ക്കേണ്ടി വരും എന്നതിനാല്‍ കൂടുതല്‍ കാലം പദവി ഓഫര്‍ ചെയ്യുന്നവരുടെ ഒപ്പം പോകാനാണ് സാധ്യത കൂടുതല്‍.
26 അംഗ ഭരണസമിതിയില്‍ എല്‍ഡിഎഫ്- 12, യുഡിഎഫ്-10 എന്നതാണ് കക്ഷിനില. ബിനു പുളിക്കക്കണ്ടം, മകള്‍ ദിയ, സഹോദരന്‍ ബിജു എന്നിവരെ ക്കൂടാതെ കോണ്‍ഗ്രസ് റിബലായി മത്സരിച്ച മായാ രാഹുലും സ്വതന്ത്ര അംഗങ്ങളായുണ്ട്. യുഡിഎഫ് വിമതയായി മത്സരി ച്ചു ജയിച്ച മായാ രാഹുലും അധ്യക്ഷ പദവി നോട്ടമിടുന്നുണ്ട്. എന്നാല്‍ മൂന്നുപേരെ ഒപ്പം കൂട്ടാന്‍ ആയാല്‍ മായ രാഹുലിന്റെ പിന്തുണ ഇല്ലാത്ത തന്നെ ഭരണം പിടിക്കാന്‍ ആകും. അതെ സമയം യുഡിഎഫിന് നാല് പേരെയും ഒപ്പം കൂട്ടാതെ തരമില്ല. മുതിര്‍ന്ന നേതാവായ സതീഷ് ചൊള്ളാനിയെ പരാജയപ്പെടുത്തിയ മായ രാഹുല്‍ ഇതിനോടകം തനിക്ക് അധ്യക്ഷപദവിയ്ക്ക് അര്‍ഹതയുണ്ടെന്ന് വ്യക്തമാക്കി കഴിഞ്ഞു. പാര്‍ട്ടിയില്‍ നിന്നുള്ള രാജിയ്ക്ക് പിന്നാലെ പുറത്താക്കലിനെ കൂടി അതിജീവിച്ച് നേടിയ വിജയത്തിന് അധ്യക്ഷപദവി ചോദിക്കാനുള്ള മെരിറ്റ് ഉണ്ടെന്നാണ് മായയുടെ നിലപാട്.
ഭരണ സമിതി രൂപീകരണത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ അവസാന വട്ട ചര്‍ച്ചകളിലൂടെ പാലാ നഗരസഭ ഭരണം കൈപ്പിടിയില്‍ ഒതുക്കാനുള്ള പരിശ്രമത്തിലാണ് ഇടതു വലതു മുന്നണികള്‍. അതിനിടെ, ജനസഭ കൂടി ജനങ്ങളുടെ തീരുമാനം അനുസരിച്ച് അവസാനതീരുമാനം എടുക്കമെന്നാണ് പുളിക്കക്കണ്ടം സ്വതന്ത്രരുടെ നിലപാട്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments