Latest News
Loading...

ഓൺലൈൻ ഫാക്ക്ലിറ്റി ഡെവലപ്മെൻറ് പ്രോഗ്രാം.




അരുവിത്തുറ : "ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ അതിർത്തികൾ – സിദ്ധാന്തങ്ങൾ, ചട്ടക്കൂടുകൾ, നൂതന പ്രയോഗങ്ങൾ" എന്ന വിഷയത്തിൽ അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ ആറ് ദിവസത്തെ ഓൺലൈൻ ഫാക്കൽറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ഇൻറർനാഷണൽ സെൻട്രൽ ഫോർ ഫ്രീ ആ ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ ഡയറക്ടർ ഡോ.സുനിൽ .ടി ടി നിർവഹിച്ചു. 



പൂർണ്ണമായും വൈകുന്നേരങ്ങളിലായി സംഘടിപ്പിച്ച ഈ പരിപാടിക്ക്, ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷന്റെ (എ ഐ സി ടി ഇ ) അഭിമാനകരമായ അടൽ പദ്ധതിയുടെ സ്പോൺസർഷിപ്പോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫാക്കൽറ്റി അംഗങ്ങളും ഗവേഷക വിദ്യാർത്ഥികളുമുൾപ്പെടെ 250 ഓളം വിദ്യാർത്ഥികളും അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു. 



.ആധുനിക എഐ ആശയങ്ങൾ പാഠ്യപദ്ധതിയിൽ സമന്വയിപ്പിക്കുന്നതിനും ഗവേഷണങ്ങളിൽ ഉപയോഗിക്കുന്നതിനും ആവശ്യമായ ഏറ്റവും പുതിയ സൈദ്ധാന്തിക അറിവുകളും പ്രായോഗിക പ്രയോഗങ്ങളും പരിശീലനത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഉദ്ഘാടന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ്,കോളേജ് ബർസാർ റവ. ഫാ ബിജു കുന്നയ്ക്കാട്ട് പ്രോഗ്രാം കോഡിനേറ്റർമാരായഡോ. സൗമ്യ ജോർജ്, ഡോ. ജസ്റ്റിൻ ജോയ് തുടങ്ങിയവർ സംസാരിച്ചു


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments