പാലാ വലിയപാലത്തിൽ നിന്ന് ചാടി മുരിക്കുമ്പുഴ സ്വദേശിയായ ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചു.. ഇന്നു പുലർച്ചെ ആയിരുന്നു സംഭവം, ആത്മഹത്യയാണെന്നാണ് സൂചനയെന്ന് പാലാ പൊലീസ് പറഞ്ഞു. മുരിക്കുമ്പുഴ വെട്ടത്തോട്ടത്തിൽ അനിൽകുമാർ (ശ്രീകുമാർ 60) ആണ് മരിച്ചത്.
ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് കുടുംബാംഗങ്ങൾക്ക് ഫോണിൽ ശബ്ദ സന്ദേശം അയച്ചിരുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പാലത്തിൻ്റെ കൈ വരിയിൽ കയർ കെട്ടി ,തൂങ്ങി മരിക്കാനാണ് ശ്രമിച്ചതെങ്കിലും കഴുത്തിൽ ചുറ്റിയ കയർ പൊട്ടി ആറ്റിൽ വീഴുകയായിരുന്നു എന്നാണ് സൂചന
മൃതദ്ദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയിൽ
.
വാട്സ്ആപ് ചാനലില് അംഗമാകാന് ഇവിടെ ക്ലിക് ചെയ്യൂ




0 Comments