Latest News
Loading...

പാലാ ളാലത്തുത്സവത്തിന് ഒരുക്കങ്ങളായി; കൊടിയേറ്റ് ഡിസം 25-ന്




പാലാ: ദക്ഷിണകാശി ളാലം മഹാദേവക്ഷേത്രത്തിൽ ഈ വർഷത്തെ ഉത്സവം
ഡിസം 25-ന് കൊടിയേറി
ജനുവരി മൂന്നിന് ആറാട്ടോടെ സമാപിക്കും. ഉത്സവത്തിനുള്ള ഒരുക്കങ്ങളായതായി ക്ഷേത്രം ഉപദേശക സമിതി ഭാരവാഹികൾ അറിയിച്ചു. 25-ന് രാവിലെ 6.45 ന് കൊടിക്കൂറയും കൊടിക്കയറും സമര്‍പ്പണം-ലീല പുത്തൻപുരക്കൽ
വൈകിട്ട് 6.45 ന് പഞ്ചാലങ്കാരക്രിയ, 6.50 ന് തിരുവരങ്ങിന്റെ ഉദ്ഘാടനം മന്ത്രി വി.എന്‍.വാസവന്‍ നിര്‍വ്വഹിക്കും. ഉപദേശക സമിതി പ്രസിഡൻ്റ് ശ്രീകുമാര്‍ കളരിക്കല്‍ അദ്ധ്യക്ഷനാകും.മാണി സി.കാപ്പന്‍ എംഎല്‍എ, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗം മനോജ് ബി.നായര്‍ എന്നിവർ ആശംസ നേരും. സന്തോഷ് ഗംഗ സ്മാരക വിദ്യാഭ്യസ സ്‌കോളര്‍ഷിപ്പ് വിതരണം അഡ്വ. എന്‍.കെ. നാരായണന്‍ നമ്പൂതിരി നിര്‍വ്വഹിക്കും. 



വിവിധ മേഖലയിലെ പ്രതിഭകളെ ആദരിക്കും. പരമേശ്വരന്‍ നായര്‍ പുത്തൂര്‍, നാരായണന്‍കുട്ടി അരുണ്‍ നിവാസ്, അഡ്വ. രാജേഷ് പല്ലാട്ട്, എന്‍.കെ.ശിവന്‍കുട്ടി, ടി.എന്‍. രാജന്‍ തുടങ്ങിയവർ സംസാരിക്കും. രാത്രി 8ന് മുണ്ടക്കൊടി എം.വി.ദാമോദരന്‍ നമ്പൂതിരി, മുണ്ടക്കൊടി ഹരികൃഷ്ണന്‍ നമ്പൂതിരി, മേല്‍ശാന്തി സി.എന്‍. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് തുടർന്ന് തിരുവരങ്ങില്‍ നൃത്തരാവ്.

26 ന് രാവിലെ 8-ന് ശ്രീബലി എഴുന്നള്ളിപ്പ്, വൈകിട്ട് 5.30ന് ദീപാരാധന, ചുറ്റുവിളക്ക്, രാത്രി 7 ന് ഭരതനാട്യ കച്ചേരി.9 ന് കൊടിക്കീഴിൽ വിളക്ക്.

27 ന് രാവിലെ 8-ന് ശ്രീബലി എഴുന്നള്ളത്ത്, ഉച്ചപൂജ, വൈകിട്ട് 6.30ന് ദീപാരാധന, ചുറ്റുവിളക്ക്, രാത്രി 7-ന് ചാക്യാര്‍കൂത്ത്,
 9-ന് വിളക്കിനെഴുന്നള്ളിപ്പ്. 

28-ന് രാവിലെ 8-ന് ശ്രീബലി എഴുന്നള്ളിപ്പ്, ഉച്ചപൂജ, വൈകിട്ട് 6.30ന് ദീപാരാധന, ചുറ്റുവിളക്ക്, രാത്രി
7-ന് ഭജന്‍സ് ,
 9 ന് വിളക്കിനെഴുന്നള്ളിപ്പ്. 

29 ന് രാവിലെ 8-ന് ശ്രീബലി എഴുന്നള്ളിപ്പ്, ഉച്ചപൂജ, വൈകിട്ട് 5ന് ദേശകാഴ്ചപ്പുറപ്പാട്, 6.30ന് ദീപാരാധന, ചുറ്റുവിളക്ക്, രാത്രി 9-ന് 
വിളക്കിനെഴുന്നള്ളിപ്പ്. 
30-ന് അമ്പലപ്പുറത്ത് ഭഗവതി ക്ഷേത്രത്തിൽ രാവിലെ 8.45 മുതൽ 
തന്ത്രി കടിയക്കോൽ ഇല്ലം തുഫൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ഭരണിപൂജയും ഭരണിയൂട്ടും, 10.30 മുതൽ ഉത്സവബലി,ഒരു മണിക്ക് ഉത്സവബലി ദര്‍ശനം, വൈകിട്ട് 6.45 ന് ഭഗവതി എഴുന്നള്ളത്ത്, തിരുവരങ്ങില്‍
അമ്പലപ്പുഴ വിജയകുമാറിൻ്റെ
കൊട്ടിപ്പാടി സേവ,
10.30ന് ഭക്തിഗാന തരംഗിണി.



31-ന് രാവിലെ 8-ന് ശ്രീബലി എഴുന്നള്ളത്ത്, 10.30 മുതൽ ഉത്സവബലി, ഹിന്ദുസ്ഥാനി ബാന്‍സുരി കച്ചേരി, വൈകിട്ട് 5-ന് കാഴ്ചശ്രീബലി, രാത്രി 10 ന് വിളക്കിനെഴുന്നള്ളിപ്പ്, തിരുവരങ്ങില്‍ രാത്രി 7 -ന് ഗാനമേള.

ജനുവരി ഒന്നിന് രാവിലെ 8-ന് ശ്രീബലി എഴുന്നള്ളിപ്പ്, 10.30 മുതൽ ഉത്സബലി, തിരുവരങ്ങിൽ ഗാനമഞ്ജരി,
വൈകിട്ട് 5ന് കാഴ്ചബലി, പ്രദോഷപൂജ, 6.30 ന് എസ്എന്‍ഡിപി യോഗം പാലാ ടൗണ്‍ ശാഖയുടെ എട്ടങ്ങാടി വിഭവ സമര്‍പ്പണം തുടര്‍ന്ന് ഋഷഭവാഹനം എഴുന്നള്ളത്ത്, തിരുവരങ്ങില്‍ രാവിലെ 10.30 ന് ഗാനാഞ്ജലി, രാത്രി 9 ന് സംഗീതാര്‍ച്ചന.

ജനു. രണ്ടിന് പള്ളിവേട്ട. രാവിലെ 8-ന് ഒഴിവ് ശ്രീബലി, വൈകിട്ട് 5.30 ന് കാഴ്ചശ്രീബലി,വേല-സേവ, രാത്രി
9-ന് വലിയകാണിക്ക, 9.15 ന് മകയിരം തിരുവാതിര വഴിപാട്, 11-ന് ആല്‍ത്തറ രാജഗണപതി ക്ഷേത്രാങ്കണത്തില്‍ പള്ളിനായാട്ട്,
എതിരേല്പ്, 12 ന് പള്ളിക്കുറുപ്പ്, തിരുവരങ്ങില്‍ രാത്രി 9.45 ന് തിരുവാതിരകളി.


ജനുവരി മൂന്നിന് ആറാട്ട്. ഉച്ചക്ക് 12 ന് ആറാട്ടുസദ്യ, 2.30 ന് കൊടിയിറക്ക്, ആറാട്ടുപറപ്പാട്, വൈകിട്ട് 3.30 ന് ചെത്തിമറ്റം തൃക്കയില്‍ കടവില്‍ ആറാട്ട്, തൃക്കയില്‍ മഹാദേവക്ഷേത്രത്തില്‍ ഇറക്കിയെഴുന്നള്ളിപ്പ്, 5.30 ന് ആറാട്ട് തിരിച്ചെഴുന്നള്ളത്ത്, ചെത്തിമറ്റത്ത് സ്വീകരണം, 5 മുതല്‍ ളാലം പാലത്തിന് സമീപം ആറാട്ടെതിരേൽപ് നഗരിയിൽ
ഭക്തിഗാനലഹരി, 7.15ന് ആറാട്ടെതിരേല്പ്, പെരുവനം കുട്ടന്‍മാരാരും സംഘവും അവതരിപ്പിക്കുന്ന പാണ്ടിമേളം. 10-ന് ആല്‍ത്തറ രാജഗണപതി ക്ഷേത്രാങ്കണത്തിലും11.30ന്
പടിഞ്ഞാറെ ഗോപുരത്തിങ്കലും സ്വീകരണം, ദീപാരാധന,ചുറ്റുവിളക്ക്.
പത്രസമ്മേളനത്തിൽ ക്ഷേത്രം ഉപദേശക സമിതി ഭാരവാഹികളായ ശ്രീകുമാര്‍ കളരിക്കല്‍, എന്‍.കെ. ശിവന്‍കുട്ടി, പരമേശ്വരന്‍ നായര്‍ പുത്തൂര്‍, നാരായണന്‍കുട്ടി അരുണ്‍നിവാസ്, അഡ്വ.രാജേഷ് പല്ലാട്ട്, ഉണ്ണി അശോക, ടി.എൻ.രാജൻ.. എന്നിവർ പങ്കെടുത്തു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments