Latest News
Loading...

ഈരാറ്റുപേട്ട നഗരോത്സവത്തിന് ഇന്ന് കൊടിയേറും



ഈരാറ്റുപേട്ട നഗരോത്സവം ഇന്ന് മുതല്‍ ജനുവരി 7 വരെ ഈരാറ്റുപേട്ട പി ടി എം എസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. ഫ്‌ലവര്‍ഷോ, ഫുഡ് ഫെസ്റ്റ്, വ്യാപാര വാണിജ്യ സ്റ്റാളുകള്‍, അമ്യൂസ്‌മെന്റ്, കലാപരിപാടികള്‍ എന്നിവയെല്ലാം നഗരോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.  വൈകുന്നേരം 6 മണിക്ക് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നഗരോത്സവം ഉദ്ഘാടനം ചെയ്യും. മുന്‍ നഗരസഭാ ചെയര്‍മാന്‍ വി എം സിറാജ് യോഗത്തില്‍ അധ്യക്ഷത വഹിക്കും. അഡ്വ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം എല്‍ എ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. അമ്യൂസ്‌മെന്റ് പാര്‍ക്ക്  നഗരസഭാ ചെയര്‍പേഴ്‌സണ്‍ അഡ്വ വി പി നാസര്‍ ഉദ്ഘാടനം ചെയ്യും. സണ്‍റൈസ് ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോ ഹഫീസ് റഹ്‌മാന്‍ മുഖ്യാതിഥിയായിരിക്കും. 



നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ഫാത്തിമ അന്‍സാര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ്  പ്രസിഡന്റ് എ എം എ ഖാദര്‍, നഗരസഭാ പ്രതിപക്ഷ നേതാവ് സവാദ് ഇഞ്ചക്കാട്ടില്‍, വാര്‍ഡ് കൗണ്‍സിലര്‍ കെ ഇ റാഷിദ് എന്നിവര്‍ ആശംസകളര്‍പ്പിക്കും. ജന.കണ്‍വീനര്‍ അഡ്വ സുഹൈല്‍ ഖാന്‍ സ്വാഗതവും കണ്‍വീനര്‍ പി പി എം നൗഷാദ് നന്ദിയും പറയും. തുടര്‍ന്ന് മൂവാറ്റുപുഴ എയ്ഞ്ചല്‍ വോയ്‌സിന്റെ ഗാനമേള അരങ്ങേറും. ജനുവരി 1 ന് വൈകുന്നേരം 7 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. ഇന്‍കം ടാക്‌സ് കമ്മീഷണര്‍ ജ്യോതിസ് മോഹന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. വൈകുന്നേരം 8 ന് കൈരളി പട്ടുറുമാല്‍ ടീമിന്റെ മാപ്പിള ഗാനമേള അരങ്ങേറും. 



ജനുവരി 2 ന് നടക്കുന്ന ബിസിനസ് സമ്മിറ്റില്‍ മേഖലയിലെ വ്യവസായ പ്രമുഖര്‍ പങ്കെടുക്കും. രാത്രി 8 ന് സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരങ്ങളായ തൃശൂര്‍ പാട്ടുകുടുംബത്തിന്റെ സംഗീത സന്ധ്യ. മൂന്നാം തീയതി നടക്കുന്ന സാഹിത്യ സമ്മേളനം പ്രശസ്ത നിരൂപകന്‍ ഫൈസല്‍ എളേറ്റില്‍ ഉദ്ഘാടനം ചെയ്യും. സിനിമാതാരം മീനാക്ഷി മുഖ്യാതിഥിയായി പങ്കെടുക്കും. രാത്രി 8 ന് ടെലിവിഷന്‍ താരങ്ങള്‍ അണിനിരക്കുന്ന മെഗാ കോമഡി ഷോ . നാലാം തിയതി നടക്കുന്ന മിഡിയ സെമിനാറില്‍ സന്തോഷ് ജോര്‍ജ് കുളങ്ങര മുഖ്യാതിഥിയായി പങ്കെടുക്കും. രാത്രി 8 ന് റൈഹാന മുത്തു മ്യൂസിക് ബാന്‍ഡ് ഒരുക്കുന്ന സംഗീത സല്‍ക്കാരം. 


5 ന് നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അഡ്വ ടി പി എം ഇബ്രാഹിം ഖാന്‍ ഉദ്ഘാടനം ചെയ്യും. രാത്രി 8 ന് വൈറല്‍ ഗായകന്‍ അലോഷിയുടെ ഗസല്‍ സന്ധ്യ. 6 ന് നടക്കുന്ന വനിതാ സമ്മേളനത്തില്‍ മേഖലയിലെ വനിതാ ജനപ്രതിനിധികള്‍ പങ്കെടുക്കും. രാത്രി 8 ന് ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയുടെ ഗാനമേള. 7 ന് നടക്കുന്ന സമാപന സമ്മേളനം ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്യും.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments