Latest News
Loading...

ഫുഡ് ഡെലിവറി പാര്‍ട്‌ണേഴ്‌സിന് കൂടുതല്‍ വരുമാന ഓഫറുകള്‍ പ്രഖ്യാപിച്ചു



സ്വിഗ്ഗി സൊമാറ്റോ തുടങ്ങി ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ജീവനക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് കമ്പനികള്‍. പുതുവല്‍സരദിനത്തില്‍ സമരപ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് നീക്കം. ഓരോ ഓര്‍ഡറിനും 100 രൂപയലധികം ആനുകൂല്യങ്ങളാണ് കമ്പനികള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. പുതുവര്‍ഷദിനത്തില്‍ കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിക്കാനിരിക്കെ തിരിച്ചടിയാകാതിരിക്കാനാണ് കമ്പനികളുടെ തിടു്ക്കപ്പെട്ടുള്ള നീക്കം. പുതുവത്സരാഘോഷ വേളയില്‍ വൈകുന്നേരം 6 മുതല്‍ പുലര്‍ച്ചെ 12 വരെ തിരക്കേറിയ സമയങ്ങളില്‍, സൊമാറ്റോ ഡെലിവറി പങ്കാളികള്‍ക്ക് 120 രൂപ മുതല്‍ 150 രൂപ വരെ പേഔട്ടുകള്‍ സൊമാറ്റോ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഓര്‍ഡര്‍ അളവും ജീവനക്കാരുടെ ലഭ്യതയും അനുസരിച്ച് ദിവസത്തില്‍ 3,000 രൂപ വരെ വരുമാനം നല്‍കുമെന്നും പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്തിട്ടുണ്ട്. 



സ്വിഗ്ഗി വര്‍ഷാവസാന കാലയളവില്‍ ഡിസംബര്‍ 31 നും ജനുവരി 1 നും ഇടയില്‍ ഡെലിവറി തൊഴിലാളികള്‍ക്ക് 10,000 രൂപ വരെ വരുമാനം വാഗ്ദാനം ചെയ്യുന്നുണ്ടെന്ന്  പറയുന്നു. പുതുവത്സരാഘോഷ വേളയില്‍, വൈകുന്നേരം 6 മണി മുതല്‍ പുലര്‍ച്ചെ 12 മണി വരെയുള്ള ആറ് മണിക്കൂര്‍ കാലയളവില്‍ 2,000 രൂപ വരെ പീക്ക്-അവറില്‍ വരുമാനം നല്‍കുന്നതായി പ്ലാറ്റ്ഫോം പരസ്യം ചെയ്യുന്നു. വര്‍ഷത്തിലെ ഏറ്റവും തിരക്കേറിയ ഓര്‍ഡര്‍ വിന്‍ഡോകളില്‍ ഒന്നായ ഈ സമയത്ത് മതിയായ റൈഡര്‍ ലഭ്യത ഉറപ്പാക്കുന്നതിനാണിത്. 


മറുവശത്ത്, തെലങ്കാനയിലും മറ്റ് പ്രദേശങ്ങളിലുമായി ആയിരക്കണക്കിന് ഡെലിവറി തൊഴിലാളികള്‍ പ്ലാറ്റ്ഫോമുകളില്‍ നിന്ന് പുറത്തുപോയ ഡിസംബര്‍ 25 ലെ വമ്പിച്ച പണിമുടക്കിനെത്തുടര്‍ന്ന്, 2025 ഡിസംബര്‍ 31 ന് ഗിഗ് തൊഴിലാളികള്‍ രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചതായി TGPWU-വും IFAT-ഉം സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.  ഇന്ത്യയിലുടനീളമുള്ള ഗിഗ്, പ്ലാറ്റ്ഫോം തൊഴിലാളികളുടെ അവകാശങ്ങള്‍, ക്ഷേമം, അന്തസ്സ് എന്നിവ സംബന്ധിച്ച ആവശ്യങ്ങള്‍ സംയുക്തമായി ഉന്നയിക്കുന്നതിനായി ഗിഗ് ആന്‍ഡ് പ്ലാറ്റ്ഫോം സര്‍വീസ് വര്‍ക്കേഴ്സ് യൂണിയന്‍ 2025 ഡിസംബര്‍ 31 ന് രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചു.



ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കണമെന്നാണാവശ്യപ്പെട്ടായിരുന്നു സമരത്തിന് ആഹ്വാനം ഉയര്‍ന്നത്.  മിനിമം വേതനം ഉറപ്പാക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു. ആമസോണ്‍, സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ പ്രമുഖ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലെ ഡെലിവറി തൊഴിലാളികള്‍ തൊഴില്‍ സാഹചര്യങ്ങളില്‍ പ്രതിഷേധിച്ചു പണിമുടക്കില്‍ പങ്കാളികളാകുമെന്നാണ് കരുതപ്പെട്ടിരുന്നത്. ക്രിസ്മസ് ദിനത്തില്‍ നടത്തിയ പ്രതിഷേധത്തിന് പിന്നാലെയാണ് പുതുവര്‍ഷത്തലേന്നായ ഇന്ന് തൊഴിലാളികള്‍ വീണ്ടും പണിമുടക്ക് പ്രഖ്യാപിച്ചത്. 

തൊഴിലാളികള്‍ നേരിടുന്ന കഠിനമായ തൊഴില്‍ സാഹചര്യങ്ങള്‍ക്കെതിരെയാണ് പ്രതിഷേധം. ജോലിഭാരം വര്‍ദ്ധിച്ചിട്ടും വേതനത്തില്‍ വര്‍ദ്ധനവില്ലാത്ത സാഹചര്യമാണുള്ളത് . 10 മിനിറ്റ് ഡെലിവറി പോലുള്ള പ്ലാനുകള്‍ റോഡ് അപകടങ്ങള്‍ക്ക് കാരണമാകുന്നു. മുന്നറിയിപ്പില്ലാതെ തൊഴിലാളികളുടെ ഐഡികള്‍ ബ്ലോക്ക് ചെയ്യുന്ന രീതി അവസാനിപ്പിക്കുക. ഇന്‍ഷുറന്‍സ്, ആരോഗ്യ പരിരക്ഷ, മറ്റ് ക്ഷേമ ആനുകൂല്യങ്ങള്‍ എന്നിവ ഉറപ്പാക്കുക എന്നിവയാണ് ആവശ്യം.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments