Latest News
Loading...

കാടുവെട്ടി തേക്ക് വച്ചവനം വകുപ്പ് കുറ്റക്കാർ : സി.ആർ നീലകണ്ഠൻ




  കാടുവെട്ടി തേക്കും യൂക്കാലിയും വച്ച വനം വകുപ്പാണ് വന്യജീവിയാക്രമണത്തിന് ഉത്തരവാദികളെന്ന് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സിആർ നീലകണ്ഠൻ പറഞ്ഞു. വെള്ളരിക്കുണ്ടിൽ നടന്നു വരുന്ന കർഷകസ്വരാജ് സത്യാഗ്രഹത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് ഈ രാറ്റുപേട്ടയിൽ ആരംഭിച്ച 51 മണിക്കൂർ രാപ്പകൽ ഉപവാസ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . 



വനം കയ്യേറിയത് റിസോർട്ട് ക്വാറി മാഫിയയാണെന്നും കർഷകരല്ലെന്നും അദ്ദേഹം പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥരെ വനാതിർത്തിയിൽ വിന്യസിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടുകർഷകസ്വരാജ് സത്യാഗ്രഹ ഐക്യദാർഡ്യ സമിതി വൈസ്ചെയർമാൻ അഡ്വ ജോർജുകുട്ടി കടപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. ബേബി പേണ്ടാനം സ്വാഗതമാശംസിച്ചു. വി.എം അബ്ദുള്ളാ ഖാൻ, ജോഷി താന്നിക്കൽ ബന്നി പുളിക്കൽ ജോസ് വി.ഡി തുടങ്ങിയവർ സംസാരിച്ചു.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments