Latest News
Loading...

പാചക മത്സരം സംഘടിപ്പിച്ചു.



കേരള സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ വകുപ്പ് പിഎം പോഷന്‍ പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍ പാചക തൊഴിലാളികളുടെ പാചക മത്സരം സംഘടിപ്പിച്ചു. പാലാ സെന്റ് മേരീസ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന മത്സരത്തില്‍ പാലാ, ഏറ്റുമാനൂര്‍, കൊഴുവനാല്‍, രാമപുരം, കുറവിലങ്ങാട് ഉപജില്ലകളില്‍ നിന്നുള്ള പാചക തൊഴിലാളികളാണ് മത്സരത്തില്‍ പങ്കെടുത്തത്. വിവിധ തരത്തിലുള്ള അവിയല്‍, പരിപ്പ് മുരിങ്ങയില കറി, ചേമ്പ് ചേന കടല മെഴുക്കുപുരട്ടി, സാമ്പാര്‍ തുടങ്ങി നിരവധി വൈവിധ്യമാര്‍ന്നതും പോഷക സമൃദ്ധവുമായ ഭക്ഷണങ്ങളാണ് പാചക തൊഴിലാളികള്‍ ഒരുക്കിയത്. വൈവിധ്യമാര്‍ന്ന പോഷക സമൃദ്ധമായ ഭക്ഷണം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുക, പുതിയതായി ഉള്ള ഭക്ഷണം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുക എന്ന ലക്ഷ്യങ്ങളോടെയാണ് പാചക മത്സരം സംഘടിപ്പിക്കുന്നത്. 


ഉപജില്ലാ മത്സരങ്ങള്‍ക്ക് ശേഷം ജില്ലാ അടിസ്ഥാനത്തിലും സംസ്ഥാനതലത്തിലും പാചക മത്സരം സംഘടിപ്പിക്കും..ഷെഫ് ജോബി, ന്യൂട്രീഷന്‍ അഞ്ജലി ശശികുമാര്‍ എന്നിവര്‍ വിധികര്‍ത്താക്കള്‍ ആയിരുന്നു. കൊഴുവനാല്‍ ഉപജില്ലയില്‍ സെയിന്റ് അലോഷ്യസ് ഹൈസ്‌കൂള്‍ മണലുങ്കലിലെ പുഷ്പമ്മ പോള്‍ ഒന്നാം സ്ഥാനവും സെയിന്റ് ജോസഫ് ഹൈസ്‌കൂള്‍ മറ്റക്കരയിലെ ലൂസി ജോയി രണ്ടാം സ്ഥാനവും, സെയിന്റ് ആന്റണിസ് എല്‍പിഎസ് മറ്റക്കര യിലെ അനിത തങ്കച്ചന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കുറവിലങ്ങാട് ഉപജില്ലയില്‍ ,സെയിന്റ് മേരീസ് എല്‍പിഎസ് കുറവിലങ്ങാടിലെ ഷീബ ബിജു ഒന്നാം സ്ഥാനവും, വിശ്വഭാരതി ഹൈസ്‌കൂള്‍ നീഴൂരിലെ ദീപ ബാബു രണ്ടാം സ്ഥാനവും കരസ്തമാക്കി.ഏറ്റുമാനൂര്‍ ഉപജില്ലയില്‍ സെയിന്റ് ജോസഫ് യുപിഎസ് കൂടല്ലൂരിലെ ഓമന ശിവദാസ് ഒന്നാം സ്ഥാനവും, ജിഎല്‍പി ബി എസ് കിടങ്ങൂരിലെ സിന്ധു സജി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 


.പാലാ ഉപജില്ലയില്‍ ജി എല്‍ പി എസ് പാറപ്പള്ളിയിലെ ത്രേസ്യാമ്മ സേവിയര്‍ ഒന്നാം സ്ഥാനവും സെന്റ് മേരീസ് എച്ച്എസ്എസ് ഭരണങ്ങാനത്തെ മോളി ജോസഫ് രണ്ടാം സ്ഥാനവും, സ്‌നേഹാരാം സ്‌പെഷ്യല്‍ സ്‌കൂളിലെ ശാലിനി രതീഷ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.രാമപുരം ഉപജില്ലയില്‍ സെന്റ് മാത്യു എല്‍പിഎസ് കടനാട്ടിലെ അല്‍ഫോന്‍സാര്‍ ടോം ഒന്നാം സ്ഥാനവും,
  ജിഎല്‍പിഎസ് കിഴതിരിയിലെ ലത വിനോദ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments