ചങ്ങനാശ്ശേരി അഗ്നിരക്ഷ നിലയത്തിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷവകുപ്പിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന സിവിൽ ഡിഫെൻസ് വോളന്റീയർമാർക്ക് കാര്യക്ഷമവും ശാസ്ത്രീയവുമായ രക്ഷാപ്രവർത്തന രീതികൾ സ്വായത്തമാക്കുന്നതിനും വോളണ്ടിയർമാരുടെ കപ്പാസിറ്റി ബിൽഡിങ്ങിനുമായി ഫസ്റ്റ് എയ്ഡ് സംബന്ധിച്ച് ശില്പശാല ചങ്ങനാശ്ശേരി അരിക്കത്തിൽ ഓഡിറ്റോറിയത്തിൽ ആരംഭിച്ചു.
ജോബ് മൈക്കിൾ MLA ശില്പശാല ഉദ്ഘാടനം ചെയ്തു.
.സ്റ്റേഷൻ ഓഫീസർ അനൂപ് രവീന്ദ്രൻ മോഡറേറ്റ് ചെയ്ത ശില്പശാലയിൽ
ചങ്ങനാശ്ശേരി ജനറൽ ആശുപത്രി സൂപ്രണ്ട് Dr.അനിൽകുമാർ, ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റൽ നഴ്സിംഗ് ട്യൂറ്റർ ശ്രീമതി. ബീന എന്നിവർ ക്‌ളാസുകൾ നൽകി.
സിവിൽ ഡിഫെൻസ് ജില്ല കോർഡിനേറ്റർ ശ്രീ. കലേഷ് കുമാർ, ഡിവിഷണൽ വാഡൻ ശ്രീ. സ്മികേഷ്, പോസ്റ്റ് വാഡൻ ശ്രീ. തോമസ് മാത്യു, ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള വോളന്റീർസ് എന്നിവർ പങ്കെടുത്തു. ശില്പശാല നാളെയും തുടരും.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments