കോട്ടയം ജില്ല പഞ്ചായത്ത് തലനാട് ഡിവിഷനിൽ കേരള കോൺഗ്രസ് എം-ലെ അമ്മിണി തോമസ് എൽഡിഎഫ് സ്ഥാനാർത്ഥി ആയി മത്സരിക്കും. തീക്കോയി പുല്ലാട്ട് വീട്ടിൽ അമ്മിണി തോമസ് നിലവിൽ തീക്കോയ് പഞ്ചായത്ത് അംഗവും 20 വർഷമായി തീക്കോയി സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമാണ്.
.2000-–2005 ൽ ജില്ലാ പഞ്ചായത്ത് പൂഞ്ഞാർ ഡിവിഷൻ അംഗമായിരുന്നു. 1995 ൽ തീക്കോയി പഞ്ചായത്തിന്റെ പ്രഥമ വനിത പ്രസിഡന്റാണ്. 2015ലും പഞ്ചായത്ത് പ്രസിഡന്റായി. കേരള വനിത കോൺഗ്രസ് എം സംസ്ഥാന വൈസ് പ്രസിഡന്റാണ്. ഭർത്താവ് : പി ടി തോമസ്. മക്കൾ - എബി തോമസ്, എമിൽ തോമസ്. മരുമക്കൾ: ജോയിസി ജോസഫ് , സിനു സൂസൻ രാജൻ .
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments