Latest News
Loading...

പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ ഗാന്ധിജയന്തിയിൽ ശുചിത്വ ദിനം ആചരിച്ചു.



പെരിങ്ങുളം: മഹാത്മാഗാന്ധിയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ചു പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ ശുചിത്വ ദിനം ആചരിച്ചു. സ്കൂൾ പരിസരവും ക്ലാസ് മുറികളും വൃത്തിയാക്കിയതോടൊപ്പം ശുചിത്വ ബോധം കുട്ടികളിൽ ഉറപ്പിക്കുന്നതിനും ഈ ദിനാചരണം സഹായകമായി.


.പരിപാടിയുടെ ഭാഗമായി കുട്ടികൾ സ്കൂൾ പരിസരത്തു അലങ്കാര ചെടികൾ നട്ട് പിടിപ്പിക്കുകയും, ശുചിത്വ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. ശേഖരിച്ച മാലിന്യങ്ങൾ പ്ലാസ്റ്റിക്, പേപ്പർ തുടങ്ങിയവ വേർതിരിച്ച് സംസ്കരിക്കുന്നതിനുള്ള പരിശീലനവും കുട്ടികൾക്ക് നൽകി.


.സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ഒരുമിച്ച് പങ്കാളികളായ ഈ പരിപാടി, ഗാന്ധിജിയുടെ “ശുചിത്വം ദൈവത്തോടു ചേർന്നിരിക്കുക” എന്ന സന്ദേശം ജീവിതത്തിൽ നടപ്പിലാക്കേണ്ടതിന്റെ പ്രാധാന്യം പുതുതലമുറയെ ഓർമ്മിപ്പിച്ചു.
തുടർന്ന് കപ്പകൃഷിയുടെ വിളവെടുപ്പിൽ ലഭിച്ച കപ്പയും മുളകും കുട്ടികൾക്ക് നൽകി.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments