Latest News
Loading...

സാനിറ്റേഷൻ കോംപ്ലക്സ് നിർമ്മാണം പൂർത്തിയായി




ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് പ്രവിത്താനം സെൻറ്. മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിൽ സാനിറ്റേഷൻ കോംപ്ലക്സ് നിർമ്മിച്ചു.15 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. 


സ്കൂൾ അസിസ്റ്റൻറ് മാനേജർ ഫാദർ ആൻറണി കൊല്ലിയിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ ഉദ്ഘാടനം നിർവഹിച്ചു .ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസമ്മ ബോസ് പഞ്ചായത്ത് മെമ്പർ സ്മിത ഗോപാലകൃഷ്ണൻ,ഹെഡ് മാസ്റ്റർ ജിനു വല്ലനാട്ട് , ജിമ്മി ച്ചൻ ചന്ദ്രൻകുന്നേൽ, മാത്യുസ് പുതിയിടത്ത്, സഖറിയാസ് ഐപ്പൻ പറമ്പിക്കുന്നേൽ , ഷാജി കിഴക്കേക്കര തുടങ്ങിയവർ പ്രസംഗിച്ചു. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments