പാല നഗരസഭ കുടുംബശ്രീ 27 ാം വാർഷികാഘോഷം വർണാഭമായ പരിപാടികളൊടെ നടന്നു. മുനിസിപ്പൽ ഓഫീസ് അങ്ക ണത്തിൽ നിന്നും ആരംഭിച്ച പ്രൗഡഗംഭീരമായ സാംസ്കാരിക റാലിയോടെയാണ് വാർഷികാഘോഷങ്ങൾക്ക് തുടക്കമായത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നൂറുകണക്കിന് കുടുംബശ്രീ പ്രവർത്തകർ അണിനിരന്ന റാലി സമ്മേളന വേദിയായ മുനിസിപ്പൽ ടൗൺഹാളിൽ സമാപിച്ചു.
.വാർഷികാഘോഷത്തിൻ്റെ ഉദ്ഘാടനം ജോസ് K മാണി MP നിർവഹിച്ചു. വാർഷികാഘോഷത്തിൻ്റെ ഉദ്ഘാടനം ജോസ് K മാണി MP നിർവഹിച്ചു. സമ്മേളനത്തിൽ നഗരസഭാ ചെയർമാൻ തോമസ് പീറ്റർ അധ്യക്ഷനായിരുന്നു ADMC പ്രകാശ് Bനായർ മുഖ്യ പ്രഭാഷണം നടത്തി വൈസ് ചെയർ പേഴ്സൺ ബിജി ജോജോ അവർഡ് വിതരണം നിർവഹിച്ചു. CDS മെമ്പർ സെക്രട്ടറി ഉമേഷിത PG റിപ്പോർട്ട് അവതരിപ്പിച്ചു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments