വന്യജീവി ആക്രമണത്തിനെതിരെ വെള്ളരിക്കുണ്ടിൽ നടന്നുവരുന്ന കർഷക സ്വരാജ് സത്യാഗ്രഹത്തിന് ഐക്യ ദാർഡ്യം പ്രകടിപ്പിച്ച് കോട്ടയം കളക്ട്രേറ്റിനുമുമ്പിൽ ധർണ്ണ നടത്തി. കർഷകസ്വരാജ് സത്യാഗ്രഹം 50 ദിവസമായ സാഹചര്യത്തിൽ ജില്ലാ കേന്ദ്രങ്ങളിലേയ്ക്ക് സമരം വ്യാപിക്കുന്നതിന് മുന്നോടിയായാണ് ധർണ്ണ നടത്തി യത്.
ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ്ണ വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ സെക്രട്ടറി റ്റോമിച്ചൻ അയ്യരുകുളങ്ങര ഉദ്ഘാടനം ചെയ്തു. എ.കെ പണിക്കർ മുഖ്യപ്രഭാഷണം നടത്തി. ബേബി പേണ്ടാനം ,NK രാജു , ജോയി പോത്തനാമലയിൽ, ജോൺസൺ പാറയ്ക്കൽ, ബാബു കുട്ടൻചിറ, ബി.മുരളീധരൻ ,VD ജോസ്, അഡ്വ ജോർജുകുട്ടി കടപ്ലാക്കൽ തുടങ്ങിയവർ സംസാരിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments