കേരളം ഭരിക്കുന്നത് മോഷണം മാത്രം തൊഴിലാക്കിയ കുറുവാ സംഘം ആണെന്ന് ഭാരതീയ മസ്ദൂർ സംഘം ദേശീയ നിർവാഹക സമിതിയംഗം സി. ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ പ്രസ്ഥാവിച്ചു. ബി എം എസ് ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പദയാത്ര യുടെ സമാപന സമ്മേളനം ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . ശബരിമലയിൽ ശ്രീകോവിൽ നട തുറക്കുന്നത് പകരം തുരക്കുകയാണ് സർക്കാർ ചെയ്യുന്നത്. ദൂർത്തും, കൊള്ളയും കൈമുതലാക്കിയ പിണറായി സർക്കാർ കേരളത്തെ കടക്കെണിയിലാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
.മേഖലാ പ്രസിഡന്റ് ഇ ആർ ബിജുമോൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ഷോൺ ജോർജ്, ജില്ലാ സെക്രട്ടറി പി ആർ രാജീവ്, ജില്ലാ ജോയിന്റ് സെക്രട്ടറി രതീഷ് കെ രാജ്, ജില്ലാ വൈസ് പ്രസിഡന്റ് ജോസ് ജോർജ്, മേഖലാ സെക്രട്ടറി എ. അനിൽ ആർ. സുനിൽകുമാർ, വി കെ സാജു, ബിൻസ് മാളിയേക്കൽ തുടങ്ങിയവർ സംസാരിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



0 Comments