Latest News
Loading...

PWD അവലോകനയോഗം ചേർന്നു



പാല നിയോജക മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പ് മുഖാന്തിരം നടപ്പിലാക്കുന്ന വിവിധ പ്രവർത്തികളുടെ ഒക്ടോബർ മാസത്തെ  അവലോകനയോഗം  അരുണാപുരം പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ മാണിസി കാപ്പൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്നു.  പൊതുജനങ്ങളിൽ നിന്ന് ലഭിച്ച പരാതികളും നിർദ്ദേശങ്ങളും യോഗത്തിൽ ചർച്ചചെയ്ത്  പരാതികൾക്ക് പരിഹാരം കാണുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.   കഴിഞ്ഞ മാസത്തെ  അവലോകനയോഗത്തിന്റെ തീരുമാനങ്ങൾ  യോഗത്തിൽ വിലയിരുത്തി.  പാലാ മൂന്നാനി കോടതി പടിയിൽ  ഉണ്ടാകുന്ന നിരന്തര അപകടങ്ങൾ ക്ക്‌ പരിഹാരമായി  റോഡിൽ വേഗത നിയന്ത്രിക്കുന്നതിനായി റബ്ബർ ട്രിറബ്ബർ സ്ട്രിപ്പർ സ്ഥാപിക്കുന്നതിന്  നിർദ്ദേശം നൽകി.

   റോഡ് വീതി വർദ്ധിപ്പിക്കുന്നതിന് 2012 ൽ പൊതുമരാമത്ത് വകുപ്പ് പൊന്നും വിലയ്ക്ക് ഏറ്റെടുത്ത സ്ഥലം റവന്യൂ അധികാരികളുടെ സഹായത്തോടെ വകുപ്പ് കൈവശപ്പെടുത്തി റോഡ് വീതി കൂട്ടുന്നതിന് നടപടികൾ സ്വീകരിക്കും  പാലാ റിവർ വ്യൂ റോഡിൽ  പൊൻകുന്നം പാലത്തിന് അടിഭാഗം ഉയരം കൂടിയ വാഹനങ്ങൾ കുരുങ്ങി നഗരത്തിൽ ഗതാഗത തടസ്സം ഉണ്ടാകുന്നത്  ഇത് ഒഴിവാക്കുന്നതിനുവേണ്ടി പാലത്തിന് അടിയിലൂടെ കടന്നുപോകാവുന്ന  വാഹനങ്ങളുടെ ഉയരം മുന്നറിയിപ്പായി നൽകുന്നതിനും ഇതിന്റെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള ഇരുമ്പ് ക്രോസ് ബാറിന്റെ ഉയരം കുറയ്ക്കുന്നതിനും തീരുമാനിച്ചു 


തിരക്കേറിയ റോഡുകളിൽ സീബ്ര ലൈനുകൾ വരയ്ക്കുന്നതിന്  നിർദ്ദേശം നൽകി ബൈപ്പാസ് റോഡിലെ  വൈക്കം റോഡ് ജംഗ്ഷൻ സിവിൽ സ്റ്റേഷൻ ജംഗ്ഷൻ  സെൻമേരിസ് സ്കൂൾ ജംഗ്ഷൻ എന്നിവിടങ്ങളിൽ വേഗത നിയന്ത്രണ സംവിധാനങ്ങൾ സിഗ്നൽ ബോർഡുകൾ ഇവ സ്ഥാപിക്കുവാൻ റോഡ് സേഫ്റ്റി ഫണ്ടിൽ വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കുവാൻ തീരുമാനിച്ചു  ജല ജീവൻ മിഷന്റെ പൈപ്പുകൾ ഇടുന്ന റോഡുകൾ  ഒരു മാസത്തിനകം ഗതാഗത യോഗ്യമാക്കി പൊതുമരാമത്ത് വകുപ്പിന് കൈമാറുവാൻ നിർദ്ദേശം നൽകി പുതിയ റോഡുകൾ ഏറ്റെടുക്കുന്നതിന് മുമ്പ് നിലവിലുള്ള റോഡുകളുടെ  അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കുവാൻ തീരുമാനിച്ചു .

  അയ്ങ്കൊമ്പ്  ചക്കാമ്പുഴ  ഗവൺമെന്റ്  സ്കൂളുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുവാൻ തീരുമാനിച്ചു ഇലവുങ്കൽ പാറ ചൊവ്വൂർ നരിമറ്റം റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുവാൻ നിർദ്ദേശം നൽകി  കാഞ്ഞിരം കവല മാച്ച് റോഡ് നിർമ്മാണം ആരംഭിക്കുന്നതിന് മുൻപ്   പിഡബ്ല്യുഡി ജലജീവൻ മിഷൻ   ഉദ്യോഗസ്ഥർ  എന്നിവർ ചേർന്ന് സംയുക്ത പരിശോധന നടത്തുന്നതിന് നിർദ്ദേശം നൽകി  കുറുമണ്ണ് പൈകട പീടിക റോഡിലെ നിർമ്മാണ പ്രവർത്തനങ്ങൾ മാർച്ച് 31നു മുൻപ്മിഷൻ പൂർത്തീകരിക്കാൻ ജലജീവ ൻ മിഷൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി യോഗത്തിൽ പൊതുമരാമത്ത് വകുപ്പ്  ജലജീവൻ മിഷൻ ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരും പങ്കെടുത്തു


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments