Latest News
Loading...

നസ്രാണി ജാത്യൈക്യ സംഘം ഭരണഘടന പ്രകാശനം ചെയ്തു.



നസ്രാണി ജാത്യൈക്യ സംഘത്തിന്റെ ഭരണഘടനയുടെ പ്രകാശനം പാലാ രൂപത മെത്രാനും സീറോ മലബാർ സഭയുടെ എക്യുമെനിക്കൽ കമ്മീഷൻ ചെയർമാനുമായ മാർ ജോസഫ് കല്ലറങ്ങാട്ട്, മാർത്തോമ്മാ സഭ സഫ്രഗൻ മെത്രാപ്പോലിത്താ ജോസഫ് മാർ ബർന്നബാസ്, പൗരസ്ത്യ കൽദായ സുറിയാനി സഭ അധ്യക്ഷൻ ഔഗിൻ മാർ കുറിയാക്കോസ്, യാക്കോബായ സുറിയാനി സഭയുടെ അങ്കമാലി - മൂവാറ്റുപുഴ റീജിയൻസ് മെത്രാപ്പോലീത്താ മാത്യൂസ് മാർ അന്തീമോസ്, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കോട്ടയം ഭദ്രാസന അധ്യക്ഷൻ യൂഹാനോൻ മാർ ദിയസ്കോറോസ്, ക്നാനായ സമുദായ വലിയ മെത്രാപ്പോലീത്താ കുര്യാക്കോസ് മാർ സേവേറിയോസ് എന്നിവർ സംയുക്തമായി നിർവഹിച്ചു. 



ഒന്നാം നൂറ്റാണ്ട് മുതൽ മാർത്തോമാ ശ്ലീഹായുടെ പൈതൃകമുള്ള നസ്രാണി സമുദായം 17-)o നൂറ്റാണ്ട് മുതൽ ആണ് വിവിധ സഭകളിൽ ആയി മാറിയത്. സാമുദായിക ഐക്യത്തിനായി പരിശ്രമിക്കുന്ന 
 നസ്രാണി ജാത്യൈക്യ സംഘം (NJS) ചരിത്രപരമായ പ്രാധാന്യമുള്ള ഒന്നാണ്. പുലിക്കോട്ടിൽ മാർ ദിവന്നാസിയോസ്, നിധീരിക്കൽ മാണിക്കത്തനാർ എന്നിവർ ചേർന്നു രൂപീകരിച്ച നസ്രാണി ജാത്യൈക്യ സംഘത്തിന്റെ ആധുനിക തലമുറയുടെ പതിപ്പാണ് ഇപ്പോഴത്തെ ശ്രമം. 


.നസ്രാണി സമുദായ ദേശ യോഗങ്ങൾ വിവിധ സ്ഥലങ്ങളിൽ കൂടിവരുന്നു. ജനറൽ സെക്രട്ടറി ശ്രീ. സെന്നിച്ചൻ കുര്യൻ, ട്രഷറർ ഷെവലിയർ ഉമ്മച്ചൻ വേങ്കടത്ത്, ജോയിന്റ് സെക്രട്ടറി ബിനോയി പി മാത്യു തുടങ്ങിയവർ ആണ് അഭിവന്ദ്യ പിതാക്കന്മാരുടെ അനുഗ്രഹം തേടി എത്തിയത്.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments