Latest News
Loading...

നവീകരിച്ച വലവൂർ വോളിബോൾ കോർട്ട് ഉദ്ഘാടനം ചെയ്തു.



ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കരൂർ പഞ്ചായത്തിന്റെ വലവൂർ ഉള്ള വോളിബോൾ കോർട്ട് നവീകരിച്ചു. പഞ്ചായത്തിൻറെ ഉടമസ്ഥതയിലുള്ള ഏക വോളിബോൾ കോർട്ട് ആണ് വലവൂർ ഉള്ളത്. പഞ്ചായത്ത് പ്രസിഡൻറ് അനസ്യ രാമൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ നവീകരിച്ച കോർട്ടിന്റെ ഉദ്ഘാടനം നിർവഹിച്ചു. 


ഫിലിപ്പ് കുഴികുളം, ജോർജ് വേരനാ കുന്നേൽ, പ്രകാശ് കൂവക്കൽ , ജോപ്പി ജോർജ്, സിബി കട്ടകത്ത്, കുഞ്ഞുമോൻ മാടപ്പാട്ട് ,റെജി എം.ആർ, തുടങ്ങിയവർ പ്രസംഗിച്ചു. ഉദ്ഘാടനത്തെ തുടർന്ന് ചേവന്നൂർ കോളേജും, ഐ.പി.എം അക്കാദമി വടകരയും തമ്മിലുള്ള സൗഹ്രുദ മത്സരവും നടന്നു. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments