Latest News
Loading...

പാലാ ഏരിയ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ തിരുകുടുംബ സംഗമം ഒക്ടോബർ ഒന്നാം തീയതി 9 മുതൽ 4 വരെ



വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ തിരുനാളിനോട് അനുബന്ധിച്ച് പാലായിലും പരിസരപ്രദേശങ്ങളിലും ആയി വിവിധ സഭകളിലെ സിസ്റ്റേഴ്സ് നടത്തുന്ന സ്ഥാപനങ്ങളിൽ സംരക്ഷിക്കപ്പെടുന്ന 550 പരം വയോജനങ്ങളുടെയും 600 പരം കുട്ടികളുടെയും ഒത്തുചേരൽ നടക്കുന്നു. ളാലം പഴയ പള്ളിയിൽ വച്ച് ഒക്ടോബർ മാസം ഒന്നാം തീയതി ബുധനാഴ്ച 9 മുതൽ 4 വരെ പാലാ ഏരിയ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ തിരുകുടുംബ സംഗമം നടക്കുന്നു. 



11 മണിക്ക് നടക്കുന്ന പൊതുസമ്മേളനം ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്  ഉദ്ഘാടനം ചെയ്യും. ഫാദർ ജോസഫ് തടത്തിൽ അധ്യക്ഷത വഹിക്കുന്ന യോഗം തങ്കച്ചൻ കാപ്പൻ സ്വാഗതം ആശംസിക്കുന്നു. ഫാദർ ജോസ് കാക്കല്ലിൽ അനുഗ്രഹ പ്രഭാഷണം നടത്തും. എ കെ സി സി ഗ്ലോബൽ പ്രസിഡന്റ്  രാജീവ് കൊച്ചുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തും. മുൻസിപ്പൽ ചെയർമാൻ തോമസ് പീറ്റർ, സിസ്റ്റർ അമല എസ് ഡി, എന്നിവർ ആശംസ അർപ്പിച്ച് സംസാരിക്കും. 


ബെന്നി ജോൺ കന്യാട്ടുകുന്നിൽ കൃതജ്ഞത അർപ്പിക്കും. മുൻസിപ്പൽ വൈസ് ചെയർ പേഴ്സൺ ബിജി ജോജോ സമ്മാനദാനം നിർവഹിക്കും. വിനോദ് കാടൻകാവിൽ,ജോഷി വട്ടക്കുന്നേൽ എന്നിവർ സംസാരിക്കും. പാലാ മീഡിയ ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ സെക്രട്ടറി തങ്കച്ചൻ കാപ്പൻ, പ്രസിഡന്റ് ബെന്നി കന്യാട്ടുകുന്നേൽ, ജോഷി വട്ടക്കുന്നേൽ, തോമസുകുട്ടി ചെറുവള്ളി, സോജൻ കല്ലറയ്ക്കൽ എന്നിവർ പങ്കെടുത്ത സംസാരിച്ചു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments