Latest News
Loading...

സ്വച്ഛതാ ഹി സേവ ശുചിത്വ സന്ദേശ റാലി സംഘടിപ്പിച്ചു



പാലാ: പാലാ നഗരസഭയിൽ സ്വച്ഛതാ ഹി സേവ 2025 ക്യാമ്പയിൻ്റെ ഭാഗമായി ശുചിത്വ സന്ദേശ റാലി സംഘടിപ്പിച്ചു. ഒക്ടോബർ രണ്ട് വരെ നീളുന്ന സ്വച്ഛോത്സവത്തിൽ വിവിധ തരത്തിലുള്ള മാലിന്യ സംസ്ക്കരണ ബോധവത്കരണ പരിപാടികളാണ് ആവിഷ്ക്കരിച്ചു നടപ്പാക്കി വരുന്നത്. നഗരസഭയിലെ കൗൺസിലർമാരുടെ നേതൃത്വത്തിൽ ബോധവത്ക്കരണ സംഘടിപ്പിക്കുകയും മാസ് ക്ലീനിംഗ് ഡ്രൈവുകൾ നടത്തുകയും കോളേജ് വിദ്യാർത്ഥികൾക്കായി വിവിധ ഹരിതകർമ്മസേന അംഗങ്ങൾക്കും, വൈദ്യപരിശോധന ക്യാമ്പും ക്രമീകരിച്ചിരുന്നു. വാർഡുകളിൽ പരിപാടികൾ ചെയ്തു. സ്കൂ‌ൾ, മത്സരങ്ങൾ ഒരുക്കിയിരുന്നു. 


പാലാ കുരിശുപള്ളിക്കവലയിൽ നിന്ന് ആരംഭിച്ച ശുചിത്വ സന്ദേശ റാലിയിൽ 52L എം.ജി ഹയർ സെക്കണ്ടറി സ്‌കൂൾ, സെൻ്റ് മേരീസ് ഹൈസ്‌കൂൾ എന്നിവിടങ്ങളിലെ സ്കൗട്ട് ആൻ്റ് ഗൈഡ്‌സ് വോളണ്ടിയർമാർ, ആശ പ്രവർത്തകർ, ഹരിത കർമ്മസേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. നഗരസഭാ ചെയർമാൻ തോമസ് പീറ്റർ മുഖ്യ ശുചിത്വ സന്ദേശം നല്‌കി. ക്ലീൻ സിറ്റി മാനേജർ ആറ്റ്ലി പി. ജോൺ സ്വാഗതവും, വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ട് നന്ദിയും പറഞ്ഞു. നഗരസഭ വൈസ് ചെയർപേഴ്‌സൺ ബിജി ജോജോ അദ്ധ്യക്ഷത വഹിച്ചു.


മാത്യു, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിസിക്കുട്ടി കൗൺസിലർമാരായ ബൈജു കൊല്ലംപറമ്പിൽ, നീന ജോർജ്ജ് ചെറുവള്ളിൽ, ആനി ബിജോയി, ഷാജു വി. തുരുത്തൻ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ അനീഷ് സി.ജി., ഉമേഷിത പി.ജി., പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ രഞ്ജിത് ആർ. ചന്ദ്രൻ, സോണി ബാബു സി, സോണിമോൾ ഇ.പി., മഞ്ജു മോഹൻ, മഞ്ജുത മോഹൻ, ശുചിത്വമിഷൻ റിസോഴ്‌സ് പേഴ്‌സൺ ഡോ: ഗീതാദേവി റ്റി.വി., കെ.എസ്.ഡബ്ല്യു.എം.പി. എഞ്ചിനീയർ ശ്രുതി എസ്. നായർ, SP ജനറൽ ഹോസ്‌പിറ്റൽ പി.ആർ.ഒ. രേഷ്‌മ സുരേഷ്, കുഞ്ഞബ്‌ദുള്ള എ. തുടങ്ങിയവർ നേതൃത്വം നല്‌കി.


കേരള സംസ്ഥാന ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളിൽ മാലിന്യ സംസ്ക്‌കരണ ബോധവത്കരണ പ്രവർത്തനങ്ങൾ ലകഷ്യം വച്ച് ഉടൻ തന്നെ പ്രത്യേക കാമ്പയിൻ ആവിഷ്‌കരിക്കുമെന്നും നഗരസഭാ പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം അറിയിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments