Latest News
Loading...

നവരാത്രി മഹോത്സവം 2025 ആരംഭിച്ചു



 പൂവരണി:  തൃശ്ശിവപേരൂർ തെക്കേ മഠം വക പൂവരണി ശ്രീ മഹാദേവ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം 2025,  സെപ്റ്റംബർ 22 തിങ്കളാഴ്ച രാവിലെ ഏഴുമണിക്ക് ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ കല്ലമ്പള്ളി ഇല്ലത്ത് വിഷ്ണു നമ്പൂതിരി ഭദ്രദീപ പ്രജ്വലനം നടത്തി നിർവ്വഹിച്ചു. തുടർന്ന് സോപാന സംഗീത അവതരണം സോപാന സംഗീത തിലകം വിനോദ് സൗപർണിക നടത്തി. 



സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 01 വരെ എല്ലാദിവസവും വൈകിട്ട് വിശേഷാൽ ദീപാരാധന, ഭജന ഉണ്ടായിരിക്കുന്നതാണ്.  സെപ്റ്റംബർ 29ന് വൈകിട്ട് 6 മണിക്ക് പൂജവെപ്പ്.  ഒക്ടോബർ 1  മഹാനവമി , ഒക്ടോബർ 2 വിജയദശമി, രാവിലെ 7 മണിക്ക് 
 പൂജയെടുപ്പ് വിദ്യാരംഭം. തുടർന്ന് വിദ്യാഗോപാല മന്ത്രാർച്ചന. 
വിജയദശമി ദിവസം ക്ഷേത്രത്തിൽ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന സരസ്വതി മണ്ഡപത്തിൽ കുട്ടികൾക്ക് ആദ്യാക്ഷരം കുറിക്കുവാൻ സൗകര്യം ഉണ്ടായിരിക്കും.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments