Latest News
Loading...

പാലാ വലിയ പാലത്തിന് കീഴിൽ വാഹനം കുടുങ്ങി



പാല റിവർ വ്യൂ റോഡിൽ വലിയ പാലത്തിന് താഴ്ഭാഗത്ത് കൂടി അനുവദനീയമായതിലും  കൂടുതൽ ഉയരത്തിൽ ലോഡുമായെത്തുന്ന വാഹനങ്ങൾ ഗതാഗത കുരുക്കിനിടയാക്കുന്നു.. നിരവധി തവണ വാഹനങ്ങൾ പാലത്തിനടിയിൽ കുടുങ്ങിയിട്ടുണ്ട്. ശനിയാഴ്ച അമിത ലോഡുമായി അന്യ സംസ്ഥാനത്ത് നിന്നെത്തിയ ലോറിയ്ക് പാലത്തിനടിയിലൂടെ കടക്കാൻ കഴിയാതിരുന്നത്  ഗതാഗത കുരുക്കി നിടയാക്കി.



.പാലത്തിനടിയിലൂടെ കടന്ന് പോകാവുന്ന വാഹനങ്ങളുടെ  ഉയരം മുന്നറിയിപ്പായി രേഖപെടുത്തിയിട്ടുണ്ടെങ്കിലും ഡ്രൈവർമാർ മുന്നറിയിപ്പ് അവഗണിക്കുന്നതാണ് പ്രശ്നങ്ങൾക്കിടയാക്കുന്നത്. മുന്നറിയിപ്പിനായി വച്ചിരിയ്ക്കുന്ന ഇരുമ്പ് പൈപ്പിൻ്റെ അടിയിലൂടെ ഭാരവണ്ടികൾ കടന്നുപോകുകയും വലിയ പാലത്തിന് അടിഭാഗത്ത് എത്തുമ്പോൾ വാഹനങ്ങൾ കടന്നുപോകാൻ കഴിയാതെ വരികയുമാണ് ഉണ്ടാകുന്നത്. 


.ഇത് റിവർ വ്യൂ റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നുണ്ട്.  പാലത്തിനു കീഴിലെ തടസ്സത്തെക്കുറിച്ച് കൃത്യമായ മുന്നറിയിപ്പ് നൽകണമെന്ന ആവശ്യമുയരുകയാണ്. രാത്രിയിൽ വലിയ ഭാരവണ്ടി പാലത്തിൽ തട്ടി വാഹനത്തിനു  പാലത്തിനും കേടുപാടുകൾ സംഭവിയ്ക്കുന്നുണ്ട്. 


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments