Latest News
Loading...

മാർഷൽ ആർട്സ് പരിശീലനത്തിന് തുടക്കം കുറിച്ചു



പെരിങ്ങുളം സെൻറ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ കരാട്ടെ, യോഗ, കളരിപ്പയറ്റ് തുടങ്ങിയവയുടെ പരിശീലനത്തിന് തുടക്കം കുറിച്ചു. സ്കൂളുകളിൽ കരാട്ടെ, യോഗ എന്നിവ പരിശീലിപ്പിക്കുന്ന IBL അക്കാദമിയുടെ ചെയർമാൻ ഡോ. കെ. ജെ ജോസഫ് ആണ് ഉദ്ഘാടനം നിർവഹിച്ചത്.


.കുട്ടികളിൽ അച്ചടക്കം, ശ്രദ്ധ ആത്മവിശ്വാസം എന്നിവ വളർത്തുവാനും, ശരീരികവും മാനസികാവമായ ആരോഗ്യം കൈവരിക്കുവാനും മാർഷ്യൽ ആർട്സുകളുടെ പരിശീലനം ഏറെ സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. കളരിപ്പയറ്റ് ശരീരത്തിന്റെ ചലനങ്ങളെ ഏകോപിപ്പിക്കാനും, വേഗതയും വഴക്കവും വർദ്ധിപ്പിക്കാനും സഹായിക്കുമെന്ന് കളരിപ്പയറ്റ് പരിശീലകൻ ശ്രീ പി എ ആൻറണി പറഞ്ഞു.


.പെരിങ്ങുളം സെൻറ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ കരാട്ടെ, യോഗ, കളരിപ്പയറ്റ് തുടങ്ങിയവയുടെ പരിശീലനത്തിന് തുടക്കം കുറിച്ചു. സ്കൂളുകളിൽ കരാട്ടെ, യോഗ എന്നിവ പരിശീലിപ്പിക്കുന്ന IBL അക്കാദമിയുടെ ചെയർമാൻ ഡോ. കെ. ജെ ജോസഫ് ആണ് ഉദ്ഘാടനം നിർവഹിച്ചത്. ഹെഡ്മാസ്റ്റർ ശ്രീ. ജോസകുട്ടി ജേക്കബ്, അസിസ്റ്റൻറ് മാനേജർ ഫാ. സജി അമ്മോട്ടുകുന്നേൽ, സീനിയർ അസിസ്റ്റൻറ് ഡോ. അനിറ്റ് ജോസ് എന്നിവർ സംസാരിച്ചു.



.പാലാ കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി യുടെ പ്രീമിയർ ട്രെയിനിങ് പരിപാടിയിൽ 8 വർഷമായി പരിശീലകയും,സ്കൂളിലെ അധ്യാപികയുമായ ശ്രീമതി മഞ്ജു ഷിജു ആണ് പ്രോഗ്രാം കോർഡിനേറ്റർ.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments