Latest News
Loading...

ഇന്ദിരാ പ്രിയദർശനി ഫോറത്തിൻ്റെ ഉദ്ഘാടനം 29 ന്

 


ജനാധിപത്യം, ദേശീയത, മതേതരത്വം, സമത്വം, സാമൂഹികനീതി എന്നിവ ഉറപ്പാക്കുന്ന ഭരണണഘടനാ മൂല്യങ്ങൾ ഉയർത്തിപിടിക്കുന്നതിനും അതിനെതിരെയുള്ള നീക്കങ്ങളെ ചെറുക്കുന്നതിനും, മീനച്ചിൽ താലൂക്കിലെ സാമൂഹികപ്രവർത്തകരുടെ കൂട്ടായമയായ രൂപീകരിക്കപ്പെട്ടിട്ടുള്ള ഇന്ദിരാ പ്രിയദർശനി ഫോറത്തിൻ്റെ ഉദ്ഘാടനം  29 ന് കിഴതടിയൂർ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വൈകുന്നേരം നാലിന് മുൻ കെ.പി.സി.സി. പ്രസിഡൻ്റ് കെ. മുരളീധരൻ നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.



യോഗത്തിൽ സ്വാതന്ത്ര്യസമരസേനാനിയും മുൻ കെ.പി.സി.സി പ്രസിഡന്റും മുൻ മധ്യപ്രദേശ് ഗവർണറുമായിരുന്ന പ്രൊഫ കെ.എം. ചാണ്ടിയുടെ അനുസ്‌മരണ പ്രഭാഷണം മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. സിറിയക് തോമസ് നിർവ്വഹിക്കും. മലയാളം സർവകലാശാലയുടെ  ബുക്ക് ഓഫ് റിക്കാർഡ്‌സ് അവാർഡ് ജേതാവ്  അന്നമ്മ ഡാനിയേൽ, മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ഒന്നാംറാങ്ക് നേടിയ നേഹ ഹന്ന ഡാനിയേൽ എന്നിവരെ ആദരിക്കും. 


പരിപാടികൾ വിശദീകരിച്ച് പാലാ മീഡിയ ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ചെയർമാൻ അഡ്വക്കേറ്റ് പി ജെ ജോണി, കൺവീനർ അഡ്വക്കറ്റ് ചാക്കോ തോമസ്, അഡ്വക്കറ്റ് കെ സി ജോസഫ്, കെ സി ചാണ്ടി എന്നിവർ പങ്കെടുത്തു സംസാരിച്ചു.


Post a Comment

0 Comments