Latest News
Loading...

കളഞ്ഞു കിട്ടിയ മൂന്നു പവന്‍ സ്വര്‍ണമാല തിരികെ നല്‍കി രാമപുരം സ്വദേശി



പാലായില്‍ വഴിയില്‍ കിടന്നു കിട്ടിയ മൂന്നു പവന്‍ സ്വര്‍ണമാല വീട്ടമ്മക്ക് തിരികെ നല്‍കി രാമപുരം സ്വദേശി മാതൃകയായി.  കണിപ്പള്ളില്‍ മനു എന്ന യുവാവാണ് മാല പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിച്ചത്. പാലാ ആണ്ടൂര്‍ കൊട്ടാരത്തില്‍ ശ്രീജയുടെ സ്വര്‍ണ്ണമാലയാണ് ഇന്ന് രാവിലെ പാലായില്‍ നഷ്ടമായത്. 


പാലായിലെ സിവില്‍ സ്റ്റേഷന് സമീപമുള്ള കടയില്‍ കയറിയ ശ്രീജയുടെ കൈയില്‍ നിന്നും സ്വര്‍ണ്ണക്കടയില്‍ നിന്നും മാറി വാങ്ങാനായി കൈയില്‍ കരുതിയ മാല താഴെ വീഴുകയായിരുന്നു. കുറച്ച് സമയങ്ങള്‍ക്ക് ശേഷം ജോലി ആവശ്യങ്ങള്‍ക്കായി പാലായില്‍ എത്തിയ മനു മാല കാണുകയും പാലാ പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയും ചെയ്തു. പിന്നീടാണ് മാല പോലീസ് സ്റ്റേഷനില്‍ ലഭിച്ച വിവരം ശ്രീജ അറിയുന്നത്. പാലാ എസ് ഐ ദിലീപ്കുമാറിന്റെ സാന്നിധ്യത്തില്‍ മനു തന്നെ മാല  ശ്രീജക്ക് കൈമാറി. 



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments