പാലാ സെന്റ് തോമസ് കോളേജ് നാഷണൽ സർവീസ് സ്കീമിന്റെയും പാലാ മുനിസിപ്പാലിറ്റി ശുചിത്വ മിഷന്റെയും ആഭിമുഖ്യത്തിൽ സ്വച്ഛത ഹി സേവ പ്രോഗ്രാമിന്റെ ഭാഗമായി ടൗൺ ബസ് സ്റ്റാൻഡ്, കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ്, നഗരസഭ കാര്യാലയം എന്നിവിടങ്ങളില്‍ എൻ.എസ്.എസ്. വോളണ്ടിയേഴ്സ് ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ നടക്കുന്ന ശുചിത്വഉത്സവിന്റെ ഭാഗമായാണ് ഫ്ലാഷ് മോബ് സംഘടിപ്പിച്ചത്.
പരിസര ശുചീകരണം മാലിന്യമുക്ത ദേശം തുടങ്ങിയ കേന്ദ്ര ആശയങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്ന പ്ലക്കാർഡുകളും കയ്യിലേന്തിയാണ് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തത്. നഗരസഭാ അധികാരികൾക്കൊപ്പം എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ ഡോക്ടർ പ്രിൻസി ഫിലിപ്പ്, ഡോ. ആന്റോ മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments