ഭാരതീയ വേലന്‍ സൊസൈറ്റിയുടെ 51-ാം സംസ്ഥാന സമ്മേളനം പാലായില്‍ നടന്നു. സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേല്‍ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്.
തുടര്‍ന്ന് സംസ്ഥാന എക്‌സിക്യൂട്ടിവ് യോഗം നടന്നു. പാലാ ടൗണ്‍ഹാളില്‍ പൊതുസമ്മേളനം ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്തു. ജാതി സെന്‍സസുമായി ബന്ധപ്പെട്ട അവ്യക്തത പരിഹരിച്ചു ജാതി സെന്‍സസ് അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നും, അവകാശങ്ങള്‍ നേടിയെടുക്കുവാന്‍ പട്ടികജാതി സമൂഹം സമ്മര്‍ദ്ദ ശക്തിയായി മാറണമെന്നും ഉപസംവരണവുമായി ബന്ധപ്പെട്ടും പട്ടികജാതി വിഭാഗത്തിന്റെ ആശങ്കകള്‍ പരിഹരിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബി.വി.എസ് പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേല്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. മാണി.സി. കാപ്പന്‍ എം.എല്‍.എ മുഖ്യാതിഥി ആയിരുന്നു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍ വിവിധ രംഗങ്ങളില്‍ മികവു പുലര്‍ത്തിയ പ്രതിഭകളെ ആദരിച്ചു. രക്ഷാധികാരി പി.ആര്‍. ശിവരാജന്‍ , കെ.വി. ഇ.എസ്. ജനറല്‍ സെക്രട്ടറി ജോഷി പരമേശ്വരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനം മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സുരേഷ് മൈലാട്ടുപാറ സംഘടനാ റിപ്പോര്‍ട്ടും , ട്രഷറര്‍ റ്റി.എന്‍. നന്ദപ്പന്‍ കണക്കും , ദേവസ്വം ട്രഷറര്‍ ഡി. സുരേഷ് ദേവസ്വം കണക്കും , ആയിക്കല്‍ ക്ഷേത്ര പുനരുദ്ധാരണ കണക്കുകള്‍ കമ്മറ്റി ട്രഷറര്‍ സി.എസ്. ശശീന്ദ്രനും അവതരിപ്പിച്ചു. തുടര്‍ന്ന് പൊതു ചര്‍ച്ചയും തെരഞ്ഞെടുപ്പും നടന്നു.
പ്രസിഡന്റായി രാജീവ് നെല്ലിക്കുന്നേല്‍ തുടരും. ജനറല്‍ സെക്രട്ടറി - സുരേഷ് മൈലാട്ടുപാറ( കോട്ടയം), ട്രഷറര്‍ - അനില്‍ കുമാര്‍ റ്റി.ആര്‍ ( കോട്ടയം), വൈസ് പ്രസിഡന്റുമാര്‍ - വിജയ് ബാലകൃഷ്ണന്‍( ആലപ്പുഴ), സി.എസ് ശശീന്ദ്രന്‍( ഇടുക്കി) , സെക്രട്ടറിമാര്‍- എ.വി. മനോജ്( എറണാകുളം), കെ.ആര്‍. ഗോപി കോട്ടയം) , ഓര്‍ഗനൈസര്‍മാര്‍ -സജി.സി.എം( കോട്ടയം), സി.കെ. രാജന്‍ ( പത്തനംതിട്ട) ,സുജാത. പി( കൊല്ലം), മനോജ് . സി. എസ്.( തിരുവനന്തപുരം), രക്ഷാധികാരി പി ആര്‍ ശിവരാജന്‍, ഓഡിറ്റര്‍മാര്‍ - അനീഷ്.ഡി. ബാബു, റ്റി.എന്‍. നന്ദപ്പന്‍ എന്നിവരെ യോഗം തെരഞ്ഞെടുത്തു.
വിവിധ അവകാശങ്ങള്‍ സംബന്ധിച്ച് വിഷയങ്ങളില്‍ തുടര്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സമ്മേളനം തീരുമാനിച്ചു. രക്ഷാധികാരി പി.ആര്‍. ശിവരാജന്‍ , എന്‍. എസ്. കുഞ്ഞുമോന്‍, ബിജു മോന്‍ കെ.എസ്, സജി.സി.എം, വിജയ് ബാലകൃഷ്ണന്‍, എ.വി. മനോജ്,വി.വി. ഗിരീഷ്, അജിത്ത് കുമാര്‍ സി.കെ , എം.എസ് ചന്ദ്രന്‍, പി.സുഭാഷ്, അനിത രാജു, ശരത്കുമാര്‍ പി.എസ്, ജി.മുരളീധരന്‍, നിഷാ സജികുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ പ്രസിഡണ്ട് മാരായ പി വി പ്രസന്നന്‍, എം എസ് ചന്ദ്രന്‍, പി ഹരിദാസ്, വിനോദ് കെ എസ്, പി നാരായണന്‍, സുജാത വി കെ, ബിനോയി പി പി, ഷീബ ബൈജു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത സംസാരിച്ചു. സമഗ്രമായ ജാതി സെന്‍സസ് നടത്തണമെന്നും, സംവരണം ഭരണഘടനയുടെ ഒന്‍പതാം ഷെഡ്യൂളില്‍ പെടുത്തണമെന്നും, എയ്ഡഡ് മേഖലയിലെ സംവരണം പി എസ് സി ക്ക് വിടണമെന്നും സംസ്ഥാന സമ്മേളനം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments