Latest News
Loading...

രണ്ട് യുവാക്കൾ മീനച്ചിലാറ്റിൽ മുങ്ങി മരിച്ചു



മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ 2 യുവാക്കൾ മുങ്ങി മരിച്ചു. പാലാ മുരിക്കും പുഴയ്ക്കു സമീപം തൈങ്ങന്നൂർ കടവിലാണ് സംഭവം. കൂരാലി സ്വദേശി കണ്ടത്തിൻ കരയിൽ ജിസ് സാബു,  കൊണ്ടൂർ ചെമ്മലമറ്റം വെട്ടിക്കൽ ബിബിൻ ബാബു എന്നിവരാണ് മരണമടഞ്ഞത്.




പാലായിലെ സ്വകാര്യ ധനകാര്യസ്ഥാപന .ത്തിലെ ജീവനക്കാരാണ് ഇരുവരും. മൂന്നു മണിയോടെ ആറ്റിൻകരയിലിരുന്ന് ഭക്ഷണം കഴിച്ച ശേഷം ഇവർ  കുളിക്കാനിറങ്ങുകയായിരുന്നു. യുവാക്കൾ മുങ്ങിത്താഴുന്നത് സമീപത്തുണ്ടായിരുന്നയാൾ കാണുകയും ആളുകളെ വിളിച്ചുവരുത്തുകയും ചെയ്തു




തുടർന്ന് ഫയർഫോഴ്സും പാലാ പൊലീസും സ്ഥലത്തെത്തി. ഫയർഫോഴ്സ് സംഘം യുവാക്കളെ കരയ്കെത്തിച്ച് കൃത്രിമശ്വാസോച്ഛ്വാസം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദ്ദേഹം പാലാ ജനറൽ ആശുപത്രിയിൽ. 


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments