പാലായിൽ നടന്ന സംസ്ഥാന സബ്ജൂനിയർ ബാറ്റ്മിൻ്റൺ ചാമ്പ്യൻ ഷിപ് മത്സരങ്ങൾക്ക് സമാപനമായി. പാലാ സ്പോർട്ട്സ് അരീനയിൽ 4 ദിവസങ്ങളിലായി നടന്നു വന്ന മത്സരങ്ങളിൽ 200 ഓളം പേർ പങ്കെടുത്തു. 11 നും 13നും ഇടയിൽ പ്രായുള്ള ആൺ പെൺ കുട്ടികളുടെ സിംഗിൾസ് ഡബിൾസ് മത്സരങ്ങളാണ് നടന്നത്.
സമാപന സമ്മേളനം മാണി സി. കാപ്പൻ MLA ഉദ്ഘാടനം ചെയ്തു KBSA പ്രസിഡൻ്റ് ചിത്രേഷ് നായർ മുഖ്യപ്രഭാഷണം നടത്തി. കോട്ടയം ജില്ലാ ബാഡ്മിൻ്റൺ അസോസിയെഷൻ പ്രസിഡൻ്റ് Gപ്രശാന്ത് അധ്യക്ഷനായിരുന്നു ദ്രോണാചാര്യ അവാർ ജേതാവും BAl വൈസ് പ്രസിഡൻ്റുമായSമുരളീധരൻ മുഖ്യാതിഥിയായിരുന്നു .
ജില്ലാ സ്പോർട്ട് സ് കൗൺസിൽ പ്രസിഡൻ്റ് ബൈജു വർഗീസ്ഗുരുക്കൾ മുത്തോലി പഞ്ചായത്ത് പ്രസിഡൻ്റ് രഞ്ജിത് മീനാഭവൻ, മൈക്കിൾ കള്ളിവയലിൽ , അസോസി യേഷൻ ജില്ലാ ഭാരവാഹി കളായ കുഞ്ഞു മൈക്കിൾ ,ബിജോമോൻ . ജില്ലാ അസോസി യേഷൻ സെക്ര ട്ടറി ലൗജൻ NP , പ്രദീപ് പി പ്രഭ തുടങ്ങിയവർ പ്രസംഗിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments