Latest News
Loading...

ഓട്ടോറിക്ഷ ഇടിച്ചു മറിഞ്ഞ അപകടം



ഈരാറ്റുപേട്ട വാഗമൺ റോഡിൽ വെള്ളികുളത്തിന് സമീപം ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് ഒരാൾക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് അപകടം. വെള്ളികുളം എട്ടാം മൈലിന് സമീപമാണ് അപകടം.

വാഗമൺ നിന്നും ഈരാറ്റുപേട്ട ഭാഗത്തേക്ക് വരികയായിരുന്നു ഓട്ടോറിക്ഷ . കോട്ടയം സ്വദേശികളായ മൂന്നുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. 


നിയന്ത്രണം വിട്ടു ഓട്ടോറിക്ഷ മതിൽ ഇടിച്ചു മറിയുകയായിരുന്നു.

തലകീഴായി മറിഞ്ഞ ഓട്ടോറിക്ഷ സാരമായി തകർന്നു. അപകടത്തിൽ പരിക്കേറ്റ ഒരാളെ സ്ഥലത്തെത്തിയ പഞ്ചായത്തംഗം രതീഷിന്റെ നേതൃത്വത്തിൽ സണ്ണി കണിയാങ്കണ്ടം , ബിനോയ് ജോസഫ് ഇലവുങ്കൽ, അമൽ ബാബു എന്നിവർ ചേർന്നു ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments